Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിനിടെ ടോള്‍...

പ്രളയത്തിനിടെ ടോള്‍ നിരക്ക് വര്‍ധന

text_fields
bookmark_border
ആമ്പല്ലൂര്‍: പ്രളയദുരന്തത്തിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇരുട്ടടിയായി ദേശീയപാത ടോൾ നിരക്ക് വർധിപ്പിക്കാൻ പാലിയേക്കരയിലെ ടോള്‍ പിരിക്കുന്ന കരാർ കമ്പനിയുടെ നീക്കം. ഈ മാസം 15 മുതൽ നിരക്ക് വർധന നടപ്പാക്കും. വെള്ളപ്പൊക്കനാളിൽ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. എന്നാൽ, പുതിയ നീക്കത്തിൽ അധികൃതരാരും ഇടപെട്ടിട്ടില്ല. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരം സെപ്റ്റംബര്‍ ഒന്നിനാണ് നിരക്ക് വര്‍ധിപ്പിക്കാറുള്ളത്. കാറും ജീപ്പും ഒഴികെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുരൂപ മുതല്‍ 10 രൂപ വരെയാണ് വര്‍ധന. മറ്റ് വാഹനങ്ങൾക്ക് വർധന ബാധകമല്ല. പുതുക്കിയ നിരക്ക് ജി.ഐ.പി.എല്‍ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story