Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിന്...

പ്രളയത്തിന് തോൽപിക്കാനാവില്ല പടിയൂരിെൻറ കർഷക വീര്യത്തെ

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയത്തില്‍ നശിച്ചുപോയ കൃഷിയിടത്തില്‍ വീണ്ടെടുപ്പി​െൻറ വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് പടിയൂരിലെ കർഷകർ. പൊന്നുവിളയിക്കാന്‍ പടിയൂരിലെ കര്‍ഷകര്‍ പാടത്തിറങ്ങിക്കഴിഞ്ഞു. പഞ്ചായത്തിലെ പോത്താനി കിഴക്കേപാടം നെല്ലുല്‍പാദക സമൂഹത്തി​െൻറ കീഴിലെ ഇരുപ്പൂ പാടശേഖരത്തില്‍ 100 കര്‍ഷകരാണ് മുണ്ടകന്‍ കൃഷിയിറക്കാന്‍ തയാറെടുക്കുന്നത്. സെപ്റ്റംബറില്‍ കൊയ്യാനിരുന്ന പോത്താനി കിഴക്കേപ്പാടത്തെ 40 ഹെക്ടര്‍ സ്ഥലത്തെ വിരിപ്പു കൃഷി പ്രളയത്തില്‍ പൂര്‍ണമായും നശിച്ചിരുന്നു. പാകമായി തുടങ്ങിയ നെല്‍ക്കതിരുകളെല്ലാം നീലക്കോഴികളും ഇരണ്ടകളും തിന്നുതീര്‍ത്തു. ബാക്കിയുള്ളതെല്ലാം പതിരായി. വെള്ളം ഇറങ്ങിയെങ്കിലും വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ലായനികളും കക്കൂസ് മാലിന്യവും മൂലം നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് പാടത്ത് കുമ്മായമിട്ട് ട്രാക്ടറോടിച്ച് കൃഷിയിടമൊരുക്കുകയാണ് കര്‍ഷകര്‍. മുണ്ടകന്‍ കൃഷിക്ക് ഈമാസം തന്നെ വിത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവർ. കൃഷിക്കായി സംഭരിച്ചിരുന്ന വിത്തുകളും മറ്റ് സാധനസാമഗ്രികളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയതിനാല്‍ കൃഷിഭവനില്‍നിന്ന് വിത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. മോട്ടോറുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ നല്‍കിയിരിക്കുകയാണ്. വിത്ത് പാകി മുളപ്പിച്ച് 18 ദിവസത്തിനകം ഞാറുനടാനാണ് തീരുമാനം. ഈമാസം തന്നെ കൃഷിയിറക്കാനായില്ലെങ്കില്‍ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകും. ഒക്ടോബറില്‍ കൂടുതല്‍ മഴ വന്നാലും കൃഷിയെ ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story