Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാനത്ത് ആദ്യമായി...

സംസ്ഥാനത്ത് ആദ്യമായി പ്രളയാനന്തര സര്‍വേയുമായി ഇ.കെ.എന്‍ കേന്ദ്രം പടിയൂരില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയാനന്തരമുള്ള സാമൂഹിക സാമ്പത്തിക സര്‍വേ കേരളത്തിലാദ്യമായി ഇരിങ്ങാലക്കുടയിലെ പടിയൂര്‍ പഞ്ചായത്തില്‍ നടന്നു. പ്രളയത്തെ തുടര്‍ന്നുള്ള നഷ്ടങ്ങള്‍, ആരോഗ്യപ്രശ്‌നം, പുനര്‍നിർമാണ പ്രക്രിയ, ഫ്ലഡ് മാപ്പിങ്, പ്രളയാന്തര പദ്ധതി രൂപവത്കരണം എന്നിവ ലക്ഷ്യമാക്കിയുള്ള സാമൂഹിക സാമ്പത്തിക സർവേയാണ് പടിയൂര്‍ പഞ്ചായത്തില്‍ നടന്നത്. പടിയൂര്‍ പഞ്ചായത്ത്, ഇരിങ്ങാലക്കുട സ​െൻറ് ജോസഫ് കോളജ്, ക്രൈസ്റ്റ് കോളജ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ഞൂറോളം വരുന്ന വളൻറിയര്‍മാര്‍ ഒരു ദിവസം കൊണ്ടാണ് സർവേ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. സുധന്‍, ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍ ഇ.കെ.എന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിഡൻറ് പ്രഫ. എം.കെ. ചന്ദ്രന്‍, ഇ.കെ.എന്‍ കേന്ദ്രം സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ലക്ഷ്മണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധ വിശ്വംഭരന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story