Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുമ്മാർ അന്തർദേശീയ...

ചുമ്മാർ അന്തർദേശീയ ചെസ്​‌: 48പേർ മുന്നിൽ

text_fields
bookmark_border
തൃശൂർ: എൻ.സി. ചുമ്മാർ സ്മാരക ഫിഡെ അന്തർദേശീയ റേറ്റിങ് ഓപൺ ചെസ് മത്സരം മൂന്നു റൗണ്ടുകൾ പിന്നിട്ടപ്പോൾ 48 കളിക്കാർ മൂന്നു പോയൻറ് വീതം നേടി മുന്നിട്ടുനിൽക്കുന്നു. ഒന്നാം സീഡ്‌ എ.എൽ. മുത്തയ്യ, അന്തർദേശീയ ചെസ് മാസ്റ്റർ പട്ടത്തി​െൻറ ഉടമകളായ കെ. രത്നാകരൻ, അനൂപ്‌ ദേശ്‌മുഖ്‌, ആർ. ബാലസുബ്രഹ്മണ്യം, കേരള ചാമ്പ്യൻ ഒ.ടി. അനിൽകുമാർ എന്നിവർ ഇതിൽ ഉൾപ്പെടും. തമിഴ്‌നാടി​െൻറ ഒമ്പത് വയസ്സുകാരൻ ചെസ് അത്ഭുതബാലൻ ഇളംപാർത്തിയും ഇവരോടൊപ്പം മുൻനിരയിലുണ്ട്‌. 71കാരനായ ആർ.വി. പ്രഭുവും മൂന്ന് പോയൻറ് കരസ്ഥമാക്കി യുവനിരക്കൊപ്പം മുന്നിട്ടുനിൽക്കുന്നു. 2.5 പോയൻറ് നേടിയ 12 കളിക്കാർ തൊട്ടുപിന്നിലായി സ്ഥാനംപിടിച്ചിരിക്കുന്നു. പോട്ടോക്കാരൻ എസ്റ്റേറ്റിൽ ന്യൂ മില്ലിനിയം കുറീസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ട് റൗണ്ടുകളുള്ള ടൂർണെമൻറ് തിങ്കളാഴ്ച വൈകീട്ട്‌ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story