Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി...

പദ്ധതി പുതുക്കിനൽകാനുള്ള നിർദേശം പഞ്ചായത്തുകൾ വിനിയോഗിക്കണം -മന്ത്രി

text_fields
bookmark_border
ആമ്പല്ലൂര്‍: വെള്ളപ്പൊക്ക ദുരന്തത്തി​െൻറ സാഹചര്യത്തില്‍ നിലവില്‍ സമര്‍പ്പിച്ച പദ്ധതികള്‍ പുതുക്കിനല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പഞ്ചായത്തുകള്‍ ഉപകാരപ്രദമായി വിനിയോഗിക്കണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊടകര ബ്ലോക്കുതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന് ഈമാസം 10 മുതല്‍ 15 വരെ വിഭവസമാഹരണത്തിന് സൗകര്യമുണ്ടാകും. ജില്ലയില്‍ 1000 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി പറഞ്ഞ മന്ത്രി പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ സഹായമെത്തിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ഡിക്‌സണ്‍, ജയന്തി സുരേന്ദ്രന്‍, സിനി, പഞ്ചായത്ത് പ്രസിഡൻറുമാരായ അമ്പിളി ശിവരാജന്‍, കെ. രാജേശ്വരി, പ്രേമകുട്ടന്‍, ഇ.എം. ഉമ്മര്‍, കാര്‍ത്തിക ജയന്‍, സോഫി ഫ്രാന്‍സിസ്, ഡോ. ടി.വി. സതീശന്‍, ഡോ. മിനി, ഡോ. ബിനോജ് ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story