Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തെ...

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം

text_fields
bookmark_border
ഇരിങ്ങാലക്കുട: മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും ഇരിങ്ങാലക്കുട രൂപത 2018 സെപ്റ്റംബര്‍ 10 മുതല്‍ 2019 സെപ്റ്റംബര്‍ 10 വരെ അതിജീവനവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പ്രകൃതിദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്ന 817 വീടുകളുടെയും ഭാഗികമായി തകര്‍ന്ന 2304 ഭവനങ്ങളുടെയും പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പദ്ധതികളുമായി ചേര്‍ന്ന് രൂപതയുടെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തി​െൻറ നേതൃത്വത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വരുമാനമാര്‍ഗങ്ങളും നഷ്ടപ്പെട്ട 1000 കുടുംബങ്ങള്‍ക്ക് അതിജീവന വര്‍ഷത്തില്‍ ഓരോ മാസവും 1000 രൂപ നല്‍കി സംരക്ഷിക്കും. ആഘോഷങ്ങള്‍ ലളിതമാക്കി മിച്ചംക്കെുന്ന വിഹിതം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളെ ലളിതമാക്കി സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത നല്‍കി. മന്ത്രി സി. രവീന്ദ്രനാഥ് ചെക്ക് ഏറ്റുവാങ്ങി. ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനികുളം, ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത്, വികാരി ജനറാള്‍മാരായ മോണ്‍. ആൻറോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ ഡോ. കിരണ്‍ തട്ട്‌ള, ഫിനാന്‍സ് ഓഫിസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story