Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രിയിൽ അതിക്രമണം...

ആശുപത്രിയിൽ അതിക്രമണം നടത്തിയ ഗുണ്ട അറസ്​റ്റിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അതിക്രമം നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട പറമ്പിറോഡ് സ്വദേശി കണക്കം വീട്ടിൽ 'കുഴി മിന്നൽ രമേഷ്'എന്ന സുരേഷിനെ (37) എസ്.ഐ കെ.എസ്. സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പേത്താടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന ഫോൺ സന്ദേശത്തെത്തുടർന്നാണ് പൊലീസ് എത്തിയത്. പ്രതി പൊലീസ് സംഘത്തിനുനേരെയും ആക്രമണത്തിന് ശ്രമിച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഉൾപ്പെടെയുടെയുള്ള വകുപ്പു പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. സ്വകാര്യ ബസിൽ ജീവനക്കാരനായ പ്രതി 2014ൽ കൊമ്പിടിഞ്ഞാമാക്കലിൽ അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുൾപ്പെടെ അഞ്ച് ക്രിമിനൽ കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ മുരുകേഷ് കടവത്ത്, രാഗേഷ് പി.എസ്. ജിജിൻ എന്നിവരാണ് ഉണ്ടായിരുന്നത്
Show Full Article
TAGS:LOCAL NEWS 
Next Story