Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ദുരിതാശ്വാസം...

പ്രളയ ദുരിതാശ്വാസം ചാലക്കുടിയിൽ ധനസഹായവിതരണം 80 ശതമാനം പൂർത്തിയായി

text_fields
bookmark_border
ചാലക്കുടി: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം ചാലക്കുടി താലൂക്കിലെ 80 ശതമാനം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. 10,000 രൂപ വീതം 19,700 പേര്‍ക്കാണ് ഇതുവരെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയത്. ആകെ 24,970 കുടുംബങ്ങളെയാണ് അർഹരായി കണ്ടെത്തിയത്. അവശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യുമെന്ന് തഹസില്‍ദാര്‍ മോളി ചിറയത്ത് പറഞ്ഞു. താലൂക്കില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 196 കുടുംബങ്ങളിലായി 591പേരാണ് ക്യാമ്പുകളില്‍ തങ്ങുന്നത്. വീടുകള്‍ തകര്‍ന്നതിനാല്‍ തിരിച്ചുപോകാന്‍ കഴിയാത്തതാണ് ഇവരുടെ പ്രശ്‌നം. മേലൂരിലെ ഡിവൈന്‍ മേഖലയിലാണ് വീട് തകര്‍ന്നവര്‍ കൂടുതലായി ഉള്ളത്. ഇവിടെ 43 കുടുംബങ്ങളിലായി 140പേരാണ് കഴിയുന്നത്. ഇവര്‍ക്ക് താല്‍ക്കാലികമായി വീടുകള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ക്യാമ്പുകള്‍ അവസാനിപ്പിക്കാനാവൂ. കഴിഞ്ഞമാസം 14,15,16,17 തീയതികളില്‍ ചാലക്കുടി താലൂക്കില്‍ അനുഭവപ്പെട്ട പ്രളയത്തെ തുടര്‍ന്ന് ഒരു ലക്ഷത്തോളംപേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയത്. വിവിധ മേഖലകളിലായി 198 ക്യാമ്പുകളാണ് ആരംഭിച്ചത്. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് ഇപ്പോഴും നല്‍കിവരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story