Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലോത്സവങ്ങൾ...

'കലോത്സവങ്ങൾ മാറ്റിവെച്ചത് ഉപജീവനമാർഗം ഇല്ലാതാക്കും'

text_fields
bookmark_border
തൃപ്രയാർ: കലോത്സവങ്ങളും ആഘോഷങ്ങളും പൂർണമായി ഒഴിവാക്കി കലാകാരന്മാരെ പട്ടിണിയിലേക്ക് തള്ളിവിടരുതെന്ന് നാട്ടിക മേഖല മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മനോമോഹനൻ അധ്യക്ഷതവഹിച്ചു. ഓണപ്പരിപാടികൾ നഷ്്ടപ്പെട്ടത് നിരവധി കലാകാരന്മാരെ ബാധിച്ചു. കലോത്സവങ്ങൾ പൂർണമായി വേണ്ടെന്നുെവച്ചാൽ എല്ലാ വിഭാഗം കലാകാരന്മാരുടെയും ഉപജീവനമാർഗം ഇല്ലാതാകും. ആർഭാടങ്ങൾ ഇല്ലാതെ കലോത്സവങ്ങൾ നടത്തണമെന്ന് നന്മ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രവി കേച്ചേരി, ഐ.ഡി. രഞ്ജിത്, രാജു വെന്നിക്കൽ, ജോസ്‌ താടിക്കാരൻ, എ.ജി. രത്നകുമാർ, രാജൻ കാഞ്ഞിരക്കോട്, അപ്പു വെന്നിക്കൽ, പി.എസ്. ചന്ദ്രമതി, സനു അശോക്, ബിനിഷ് കൃഷ്ണൻ, സുഷമ ശശിധരൻ, സി.കെ. സുദർശനൻ, വി.ജി. സതീശൻ, പി.എസ്. ബഷീർ, വി.ബി. മുരളീധരൻ എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ കിറ്റ് വിതരണം പഴുവിൽ: ഗുജറാത്ത് ന്യൂ റീട്രസ്റ്റ്, ദഅ്വത്ത് ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ദുരിതബാധിതരായ 350പേർക്ക് കിറ്റുകൾ വിതരണം ചെയ്തു. മുഹമ്മദ് ഇയാസ് ബാഗ് ബാൻ ഉദ്ഘാടനം ചെയ്തു. നൗഫൽ തങ്ങൾ അധ്യക്ഷതവഹിച്ചു. ചാഴൂർ പഞ്ചായത്ത് സെക്രട്ടറി വി.എ. ജോസ്, ഷെറീഫ് പാലപ്പിള്ളി, പി.കെ. സത്താർ, അഷറഫലി, കെ.എം. ലൈലാർ, ഉമ്മർ പഴുവിൽ, മുഹമ്മദ് അറയിലകത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story