Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആകെയുള്ള സമ്പാദ്യം...

ആകെയുള്ള സമ്പാദ്യം പ്രളയം കവർന്നു വിധിക്കുമുന്നിൽ നിസ്സഹായനായി വേലായുധൻ

text_fields
bookmark_border
കൊടകര: പടിഞ്ഞാറേകുന്നത്ത് വീട്ടില്‍ വേലായുധന് ആകെയുള്ള സമ്പാദ്യമായിരുന്നു അട്ടക്കുഴിപാടം പ്രദേശത്തെ വീട്. സിനിമ ഓപറേറ്ററായിരുന്ന വേലായുധന്‍ വര്‍ഷങ്ങളോളം കൊടകരയിലെയും പരിസരപ്രദേശങ്ങളിലെയും സിനിമ ടാക്കീസുകളില്‍ ജോലി ചെയ്തുണ്ടാക്കിയതായിരുന്നു ആ വീട്. നിനച്ചിരിക്കാതെ വന്ന പ്രളയം അതും തകർത്തു. നാലുദിവസം കൊടകരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ വേലായുധനും കുടുംബത്തിനും പിന്നീട് അയല്‍വീട്ടുകാര്‍ അഭയംനല്‍കി. തകര്‍ന്ന വീട് വാസയോഗ്യമല്ലാത്തതിനാല്‍ പുനര്‍നിര്‍മാണം നടത്തുകയേ വഴിയുള്ളൂ. വാടകവീട്ടിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാസവാടക താങ്ങാനുള്ള ശേഷിയില്ല. സര്‍ക്കാറി​െൻറ സഹായത്തിലാണ് ഇനി ഏക പ്രതീക്ഷ. തകര്‍ന്ന വീടി​െൻറ ചിത്രവും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചുപോയിട്ടുണ്ട്. തുക വൈകിയാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് ഈ കുടുംബത്തിന്. സിനിമ കൊട്ടകകൾ അടച്ചുപൂട്ടിയതോടെ പെയിൻങ് ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പ്രളയം തകർത്ത സമ്പാദ്യം കെട്ടിപ്പടുക്കാൻ വീണ്ടും ജോലിയിലാണ് ഇയാൾ.
Show Full Article
TAGS:LOCAL NEWS 
Next Story