Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാർശ്വഭിത്തി...

പാർശ്വഭിത്തി അറ്റകുറ്റപ്പണി പാളി; റോഡ് പൊളിഞ്ഞുതുടങ്ങി

text_fields
bookmark_border
ചാവക്കാട്: മന്ദലാംകുന്ന് പാലത്തി​െൻറ അപ്രോച്ച് റോഡ് തകർച്ചയുടെ വക്കിൽ. പാർശ്വഭിത്തി നിർമാണത്തിലെ അപാകതയെന്നാരോപണം. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് പാലത്തി​െൻറ കിഴക്കുഭാഗത്തെ അപ്രോച്ച് റോഡി​െൻറ പാതിഭാഗമാണ് പൊളിഞ്ഞുതുടങ്ങിയത്. പാലത്തി​െൻറ അപ്രോച്ച് റോഡിൽ 10 അടിയിലേറെ ഉയരമുള്ള പാർശ്വഭിത്തി രണ്ടു പ്രാവശ്യമായി തകർന്നതോടെ അകത്തെ ചെമ്മണ്ണും കല്ലുകളും പുറത്തേക്കുവന്നു. ഒന്നര വർഷത്തോളം അധികൃതർ തിരിഞ്ഞുനോക്കാതെ കിടന്ന അപ്രോച്ച് റോഡ് നിർമാണത്തിനായി ശക്തമായ ജനരോഷം ഉയർന്നിരുന്നു. 18 ലക്ഷം രൂപ അനുവദിച്ചുള്ള അറ്റകുറ്റപ്പണിക്ക് കഴിഞ്ഞ ജനുവരിയിലാണ് ഭരണാനുമതിയുണ്ടായത്. രണ്ടുമാസം മുമ്പാണ് പദ്ധതിയുടെ നിർമാണം പൂർത്തിയായത്. എന്നാൽ, പണി പൂർത്തിയായതി​െൻറ അടുത്തയാഴ്ച തന്നെ എതിരെ വന്ന സ്കൂൾ ബസിന് പോകാൻ റോഡി​െൻറ അരികിലേക്ക് ഇറക്കിയ ലോറിയുടെ മുൻചക്രം ചെമ്മണ്ണിൽ താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തൃശൂരിൽനിന്ന് പാലപ്പെട്ടിയിലേക്ക് കെട്ടിടനിർമാണത്തിനുള്ള കമ്പികളുമായി പോയ വലിയ ചരക്കു ലോറിയുടെ ചക്രമാണ് ഭാരക്കൂടുതൽ കാരണം ചെമ്മണ്ണിൽ താഴ്ന്നത്. െക്രയിൻ ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. പാർശ്വഭിത്തി തകർന്നതിനോടൊപ്പം റോഡി​െൻറ താഴ്ഭാഗത്തുള്ള മണ്ണ് പുറത്തേക്ക് പോയിരുന്നു. ഇളകിപ്പോയ മണ്ണി​െൻറ അഭാവമാണ് റോഡ് പൊളിഞ്ഞു താഴെയിറങ്ങാൻ കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story