Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യക്തിതാല്‍പര്യങ്ങള്‍ ...

വ്യക്തിതാല്‍പര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കണ്ട; പി.എച്ച്. കുര്യനെതിരെ മന്ത്രി സുനില്‍കുമാര്‍

text_fields
bookmark_border
തൃശൂർ: നെല്‍കൃഷി കൂട്ടുന്നത് കൃഷിമന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യ​െൻറ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്തുവന്ന കുര്യ​െൻറ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്‍പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ടെന്നും സുനില്‍കുമാര്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു പി.എച്ച്. കുര്യ​െൻറ വിവാദ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്. ഒപ്പം നഷ്ടവും. കര്‍ഷകര്‍ നെല്‍കൃഷി വിട്ട് മത്സ്യ കൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. നെല്‍കൃഷി വർധിപ്പിക്കുന്നത് കൃഷിവകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നതുപോലെയാണ് എന്നായിരുന്നു കൃഷിമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൂടിയുള്ള കുര്യ​െൻറ പരാമര്‍ശം. സർക്കാറി​െൻറ ഭാഗമായിരുന്ന് സർക്കാർ നയത്തിനെതിരെ പറയുന്നത് ശരിയല്ല. ഇടതുപക്ഷ സര്‍ക്കാറിന്‌ വ്യക്തമായ രാഷ്‌ട്രീയകക്ഷി നയങ്ങളുണ്ട്‌. ചില ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ മനസ്സില്‍ പല നയങ്ങളും കാണും. അത്‌ ഇവിടെ നടപ്പില്ല. ഇടതുപക്ഷ സർക്കാറി​െൻറ നയം നെൽകൃഷി വ്യാപിപ്പിക്കുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കുര്യൻ പറഞ്ഞത്. നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയ കുര്യനെതിരെ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എച്ച്. കുര്യനെതിരെ സി.പി.ഐക്ക് നേരത്തേ തന്നെ നിരവധി പരാതികളുണ്ട്. ഇദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം വരെ സി.പി.ഐ ഉന്നയിച്ചിരുന്നു. റവന്യൂ മന്ത്രിയെ പോലും അവഗണിക്കുന്നെന്ന ആക്ഷേപം സി.പി.ഐക്കുള്ളില്‍ നിലനില്‍ക്കുമ്പോഴാണ് കൃഷിമന്ത്രിക്കെതിരായ പരാമര്‍ശം. സംഭവം വിവാദമായതോടെ മന്ത്രിയോട് സ്വകാര്യമായി കുര്യൻ േഖദപ്രകടനം നടത്തിയെന്നാണ് സൂചന. എന്നാൽ, ഇത് സ്വകാര്യ വിഷയമല്ലെന്ന നിലപാടിലാണ് മന്ത്രി.
Show Full Article
TAGS:LOCAL NEWS 
Next Story