Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചീരക്കുഴി ജലസേചനം;...

ചീരക്കുഴി ജലസേചനം; ജനകീയ പങ്കാളിത്തതോടെ പുനർനിർമാണം

text_fields
bookmark_border
പഴയന്നൂർ: പ്രളയത്തിൽ തകർന്ന ചീരക്കുഴി ജലസേചന പദ്ധതി ജനകീയ പങ്കാളിത്തതോടെ താൽക്കാലികമായി പുനര്‍നിർമിക്കും. യു.ആര്‍. പ്രദീപ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ചയിലാണ് തീരുമാനം. താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി വെള്ളം സംഭരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ലഭ്യമാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി സർക്കാറിന് സമര്‍പ്പിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. പ്രാഥമിക പരിശോധയില്‍ 14 കോടി ആവശ്യമായി വരും. ഇറിഗേഷന്‍ പ്രോജക്ട് ചീഫ് എൻജിനീയര്‍ ടി.ജി. സെന്‍, ഐ.ഡി.ആർ.ബി ചീഫ് എൻജിനീയര്‍ ഷംസുദ്ദീന്‍, ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം ചീഫ് എൻജിനീയര്‍ ജോഷി, സൂപ്രണ്ടിങ് എൻജിനീയര്‍ സലിം, എക്സിക്യൂട്ടിവ് എൻജിനീയര്‍ രാധാകൃഷ്ണന്‍, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ബാലശങ്കര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍, വൈസ് പ്രസിഡൻറ് കെ.പി. ശ്രീജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story