Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേർപ്പിലെ പ്രളയബാധിത...

ചേർപ്പിലെ പ്രളയബാധിത മേഖലയിൽ കുടിവെള്ളമില്ല

text_fields
bookmark_border
തൃശൂർ: പ്രളയംബാധിച്ച ചേർപ്പ് പഞ്ചായത്തി​െൻറ മൂന്ന് വാർഡുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി കേഴുന്നു. പ്രളയത്തിനുശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിലുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്ന കുടിവെള്ളമാണ് ഇത്രയും നാളും മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായിരുന്നതെങ്കിൽ, കഴിഞ്ഞ ദിവസം മുതൽ ഇത് തടസ്സപ്പെട്ടു. പഞ്ചായത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പറയുന്നു. എട്ടുമുന, പൊട്ടിച്ചിറ, പാറപ്പുറം, ചെറിയപാലം, സോമർലാൻഡ്, മാത്തുകാട്, രാജാ കമ്പനി, സമുദായം, പനംകുളം മേഖലകളാണ് കുടിവെള്ളം കിട്ടാത്തത്. ആയിരക്കണക്കിന് വീടുകളാണ് ഇവിടെയുള്ളത്. പ്രളയത്തിൽ പ്രദേശത്തെ കിണറുകൾ ഉപയോഗിക്കാൻ കഴിയാതായി. കരുവന്നൂർപുഴയിൽനിന്ന് ഇല്ലിക്കൽ ബണ്ട് പൊട്ടി വെള്ളംകൂടി കയറിയതോെടയാണ് പ്രദേശം ഇരട്ടി ദുരിതത്തിലാക്കിയത്. വീടുകളിൽനിന്ന് വെള്ളക്കെട്ടൊഴിവാക്കി താമസിക്കാൻ ശ്രമം തുടങ്ങിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story