Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുമനസ്സുകൾ...

സുമനസ്സുകൾ സാന്ത്വനവുമായെത്തി പ്രളയത്തെ അതിജീവിച്ച് 370 വിദ്യാർഥികൾ സ്കൂളിലേക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: സുമനസ്സുകൾ ൈകത്താങ്ങായപ്പോൾ 370 വിദ്യാർഥികൾ പ്രളയത്തെ അതിജീവിച്ച് സ്കൂളുകളിലേക്ക്. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൗ വിദ്യാർഥികൾക്ക് സ്കൂൾ തുറന്ന് ഒരാഴ്ചക്കകമാണ് പഠന സാമഗ്രികളും യൂനിഫോമുമെല്ലാം സംഘടിപ്പിച്ച് നൽകിയത്. പി.ടി.എയും അധ്യാപകരും സന്നദ്ധ സംഘടനകളെല്ലാം കൈകോർത്തതോടെ ഇവർക്കുണ്ടായ നഷ്്ടം പരിഹരിച്ചു. പുതിയ യൂനിഫോമും സ്കൂൾ ബാഗും പുസ്തകങ്ങളുമെല്ലാം എത്തിച്ചു. വരാൻ മടിച്ചുനിന്ന പലരെയും അധ്യാപകർ വീടുകളിലെത്തി സാന്ത്വനിപ്പിച്ച് സ്കൂളിൽ എത്തിക്കുകയായിരുന്നു. യൂനിഫോം നഷ്ടപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും രണ്ടുസെറ്റ് വീതം യൂനിഫോം വാങ്ങി നൽകി. സൗജന്യമായി തുന്നിനൽകാൻ കൊടുങ്ങല്ലൂർ മച്ചൻറ് അസോ. വനിതാ വിങ് മുന്നോട്ടുവന്നു. സമീപ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളും ശൃംഗപുരം വിവേകാനന്ദ കേന്ദ്രവും ശാസ്ത്രസാഹിത്യ പരിഷത്തും കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു. വിവേകാനന്ദ കേന്ദ്രം 60 പേർക്കുള്ള ‍യൂനിഫോം തുണികൾ വി.ആർ. സുനിൽകുമാർ എം.എൽ.എ കൈമാറി. കേന്ദ്രം ഡയറക്ടർ ഡോ. ലക്ഷ്മീകുമാരി, സുധാകർജി, പ്രധാനാധ്യാപിക ടി.എ. സീനത്ത്, പി.എച്ച്. അബ്ദുൽ റഷീദ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് കെ.എസ്. ജയ, ഇ.കെ. സോമൻ, കെ.ആർ. റുക്കിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story