Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹാക്ഷരങ്ങളുമായി...

സ്നേഹാക്ഷരങ്ങളുമായി മലപ്പുറത്തെ കുട്ടികൾ കൊടുങ്ങല്ലൂരിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മലപ്പുറം വണ്ടൂർ ബി.ആർ.സിയിലെ തരിശ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ പ്രളയത്തിൽ നോട്ടുപുസ്തകങ്ങൾ നഷ്്ടപ്പെട്ട കൊടുങ്ങല്ലൂരിലെ കുട്ടികൾക്ക് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ നാലാം ക്ലാസിലെ പരിസരപഠനം നോട്ടുപുസ്തകങ്ങളുമായി എത്തി. സ്കൂൾ പ്രധാനാധ്യാപിക അനിത, സഹാധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ ബി.ആർ.സി പരിധിയിലെ ശ്രീനാരായണവിലാസം യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ പി.എൻ. രാംദാസ് അധ്യക്ഷതവഹിച്ചു. കുട്ടികൾ തയാറാക്കിയ പുസ്തകങ്ങളും പഠനോപകരണങ്ങളും എസ്.എൻ.വി യു.പി സ്കൂളിലെ കുട്ടികൾക്ക് കൈമാറി. നോട്ട് പുസ്തകങ്ങൾ നഷ്്ടപ്പെട്ട കൊടുങ്ങല്ലൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫിസ് സൂപ്രണ്ട് പി.ആർ. ജോഷി, വികസനസമിതി കൺവീനർ സി.എ. നസീർ, എച്ച്.എം. ഫോറം കൺവീനർ ഏ.കെ. മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. ബി.പി.ഒ പി.എ. നൗഷാദ് സ്വാഗതവും സ്കൂൾ എച്ച്.എം ശോഭ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story