Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായം...

സഹായം ലഭി​ച്ചില്ലെന്ന്​ വീട്ടമ്മമാർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: വെള്ളപ്പൊക്കം ബാധിച്ചവർക്കുള്ള സഹായം ലഭ്യമായില്ല എന്ന പരാതിയുമായി ഒരുകൂട്ടം വീട്ടമ്മമാർ താലൂക്ക് ഓഫിസിലെത്തി. ശ്രീനാരായണപുരം പഞ്ചായത്ത് 16ാം വാർഡ് ആർ.കെ പടി തെക്ക് പെരുന്തോടിനോട് ചേർന്ന കുടുംബങ്ങളുടെ അപേക്ഷ പോലും വാങ്ങിയില്ലത്രെ. അർഹതപ്പെട്ടവരെ തഴയുകയും അനർഹർക്ക് ആനൂകുല്യം ലഭിച്ചതായും ആേക്ഷപമുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് താലൂക്ക് ഒാഫിസിലെത്തി പരാതി സമർപ്പിച്ചത്. പരാതി സ്വീകരിച്ച അഡീഷനൽ തഹസിൽദാർ ജെസി സേവ്യർ നടപടിയെടുക്കുമെന്ന് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story