Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൾ മേഖലയിലെ കൃഷി:...

കോൾ മേഖലയിലെ കൃഷി: 3000 ഏക്കറിലെ വെള്ളം വറ്റിക്കാൻ നടപടി

text_fields
bookmark_border
അന്തിക്കാട്: അത്തം ഞാറ്റുവേല തുടങ്ങുന്ന സെപ്റ്റംബർ 27ന് ഇരുപ്പൂകൃഷിക്ക് വിത്തിടാൻ കഴിയുംവിധം 3000 ഏക്കർ കൃഷിയിടത്തിലെ വെള്ളം വറ്റിക്കാൻ നടപടി ഊർജിതമാക്കാൻ അവലോകന യോഗം തീരുമാനിച്ചു. മോട്ടോർ പമ്പു സെറ്റുകളുടെ സർവിസിങ് ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനും തീരുമാനമായി. ജില്ലയിലെ കോൾനിലങ്ങളിൽ ഇരുപ്പൂ കൃഷി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ അവലോകന യോഗം അന്തിക്കാടാണ് നടന്നത്. ഓപറേഷൻ കോൾഡബിൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. യു. ജയകുമാറി​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാർഷിക സർവകലാശാല മണ്ണുത്തി കേന്ദ്രം മേധാവി ഡോ. എ. ലത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പി. ഗോപീദാസ്, കൃഷി അസി. ഡയറക്ടർ വി.ആർ. നരേന്ദ്രൻ, സ്പെഷൽ ഓഫിസർ, ഡോ. എ.ജെ. വിവൻസി, കെ.എസ്.ഇ.ബി, കെ.എൽ.ഡി.സി, ജലസേചന വകുപ്പ് പ്രതിനിധികളും പാടശേഖര ഭാരവാഹികളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story