Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനി...

എലിപ്പനി ബോധവത്കരണത്തിന് ജനപ്രതിനിധികൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.എൽ.എയും ജനപ്രതിനിധികളും വീടുകളിലെത്തി. പ്രതിരോധ മരുന്നും ലഘുലേഖയുമായാണ് ഇ.ടി. ടൈസൺ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും എത്തിയത്. വിപുലമായ ബോധവൽകരണമാണ് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിൽ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ, മതിലകം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ പുഷ്പൻ, വാർഡ് അംഗം സുഗത ശശീധരൻ, മെഡിക്കൽ ഓഫിസർ ഡോ. സി. വിജയാനന്ദൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story