Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായവിതരണവും...

സഹായവിതരണവും ദുരിതാശ്വാസനിധി ശേഖരണവും

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തില്‍ പ്രളയം മൂലം ദുരിതത്തിലായവര്‍ക്ക് സഹായവിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറ്റവും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ഹരി കോലാന്ത്രയില്‍നിന്നുള്ള ഒരുലക്ഷം, ഹരിതം കര്‍ഷക ഗ്രൂപ്പി​െൻറ അരലക്ഷം, ഷാർജ മലയാളി അസോസിയേഷ​െൻറ മൂന്നുലക്ഷം, പ്രതീക്ഷ ക്ലബി​െൻറ അരലക്ഷം രൂപ മന്ത്രി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത്, കെ.കെ. രഞ്ജിത്, രവികുമാര്‍ ചക്കന്‍ചാത്ത്, ഷാഹുല്‍ ഹമീദ് മതിലകത്ത് വീട്ടില്‍, താജുദ്ദീന്‍ മടത്തിപറമ്പില്‍ സര്‍ക്കാറിലേക്ക് നല്‍കിയ ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി. കൂടാതെ പ്രളയത്തില്‍പെട്ടവര്‍ക്കുള്ള ഗൃഹോപകരണങ്ങളും വീട്ടുസാധനങ്ങളും വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. ആബിദലി, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത്, സായിദ മുത്തുക്കോയ, എം.എ. വിജയന്‍, സി.കെ. ഗിരിജ, ബിന്ദു ലോഹിതാക്ഷന്‍, പി.വി. സതീശന്‍, പി.എ. സുധീര്‍, എന്‍.എം. അബ്ദുല്‍ജലീല്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story