Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടവർ ബാറ്ററി...

ടവർ ബാറ്ററി മോഷ്​ടാക്കളെ പൊലീസ് പിടികൂടി

text_fields
bookmark_border
കുന്നംകുളം: ടവറുകൾ കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. തൊടുപുഴ പൂമാല വലിയമറ്റം വില്ലേജിൽ കൃഷ്ണവിലാസം രതീഷ് (37), പത്തനംതിട്ട അടൂർ തെക്കേക്കര വില്ലേജിൽ മങ്കുഴികുട്ടിയിൽ വീട്ടിൽ സതീഷ് (ഷാജി -30) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടൽ വീട്ടിൽ ജെയ്‌സണി​െൻറ കാണിപ്പയ്യൂർ ഇൻഡസ് ടവർ എന്ന സ്ഥാപനത്തിൽനിന്ന് 32,500 രൂപയും 30 കിലോ വാട്ടി​െൻറ ട്രാൻസ്ഫോർമറും ഒമ്പത് സെറ്റ് ബാറ്ററിയും ഒരു ജിഡി ബാറ്ററിയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധയിടങ്ങളിൽ ഈ സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ.ജി. സുരേഷ്‌, എസ്.െഎ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story