Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലിശ്ശേരി പള്ളി...

ചാലിശ്ശേരി പള്ളി സൗരോർജ നിലയം ഒാൺ

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്ഥാപിച്ച സൗരോർജ നിലയത്തി​െൻറ പ്രവർത്തനം തുടങ്ങി. അഞ്ചുകിലോ വാട്ട് ശേഷിയുള്ള ഓൺഗ്രിഡ് പവർ സിസ്റ്റം ശനിയാഴ്ച യൂഹനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത സ്വിച്ച് ഓൺ ചെയ്തു. പ്രതിദിനം 20 യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക. നാലുലക്ഷം രൂപ െചലവിലാണ് നിലയം നിർമിച്ചത്. സംസ്ഥാനത്ത് പദ്ധതി തുടങ്ങുന്ന ആദ്യ ക്രൈസ്തവ ദേവാലയമാണിതെന്ന് വൈദ്യുതി വകുപ്പിനുകീഴിലുള്ള റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ് വിഭാഗം അറിയിച്ചു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ.എസ്.ഇ.ബി ഡിവിഷൻ പട്ടാമ്പി എകസ്ക്യൂട്ടിവ് എൻജീനിയർ സി. പ്രദീപ്, ചാലിശ്ശേരി സെക്ഷൻ അസി. എൻജിനീയർ കെ.എ. സോന, വികാരി ഫാ. യെൽദോ എം.ജോയ്, ട്രസ്റ്റി ജിജോ ജേക്കബ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ്, റേമേക്സ് എം.ഡി നിതിൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story