Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ സഹായം...

ദുരിതാശ്വാസ സഹായം മകൾക്ക് കൈമാറി കലക്ടറുടെ മാതാവ്​

text_fields
bookmark_border
തൃശൂര്‍: പ്രളയം തകർത്ത കേരളത്തെ പിടിച്ചെഴുന്നേൽപ്പിക്കാൻ ജില്ലയിൽനിന്ന് ധാരാളംപേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടർ ടി.വി. അനുപമ വഴി തുക കൈമാറിയിട്ടുണ്ട്. പക്ഷേ, ഇത്തവണ സ്വീകരിച്ച ദുരിതാശ്വാസ നിധിക്ക് ഒരു കൗതുകമുണ്ട്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് സിവില്‍ എൻജിനീയർ രമണി മഹാരാജാസ്‌ ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 81 ബാച്ചിലെ വിദ്യാർഥികളെ പ്രതിനിധീകരിച്ച് ആ പ്രളയദുരിതാശ്വാസ ധനം കലക്ടർക്ക് കൈമാറിയപ്പോൾ കണ്ടുനിന്നവർ അത്ഭുതം കൂറി. ഒരമ്മ മകൾക്ക് ദുരിതാശ്വാസ സഹായം കൈമാറുന്ന അപൂർവ നിമിഷം മാത്രമല്ല ആ ആഹ്ലാദത്തി​െൻറ കാരണം. രമണി തുക കൈമാറിയത് മകൾക്കുമാത്രമല്ല, അവർ ജില്ലയുടെ കലക്ടർകൂടിയാണ്-ടി.വി. അനുപമ. മഹാരാജാസ്‌ ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 81 ബാച്ചിനുവേണ്ടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിൽ ആറുലക്ഷം രൂപയുടെ ചെക്കാണ് ഇവർ അനുപമക്ക് കൈമാറിയത്. ബാച്ചിലെ സിവില്‍, മെക്കാനിക്, ഇലക്ട്രിക് വിഭാഗങ്ങളില്‍ പഠിച്ച 120 വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയാണിത്. ലത്തീഫ്, പുഷ്പരാജ്, വില്‍സണ്‍, സുലൈമാന്‍, സതീഷ്, ജെ.ജെ. ഫ്രാന്‍സീസ്, പത്മനാഭന്‍, സെബാസ്റ്റ്യന്‍ എന്നിവരും തുക കൈമാറാനെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story