Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെക്യൂരിറ്റി മാനേജർ...

സെക്യൂരിറ്റി മാനേജർ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
attnn tcr കൊച്ചി: നഗരത്തിൽ സെക്യൂരിറ്റി ഏജൻസിയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ആളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. എഗിൾ സെക്യൂരിറ്റി സർവിസിലെ എറണാകുളം ഡിവിഷൻ മാനേജർ തൃശൂർ കയ്പമംഗലം ഇല്ലത്ത്പറമ്പിൽ സുബിറാണ് (44) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് വിൽപനക്കുള്ള നിരവധി കഞ്ചാവുപൊതികൾ കണ്ടെടുത്തു. സെക്യൂരിറ്റി ജീവനക്കാർ വഴി ഇയാൾ കഞ്ചാവ് വിൽപന നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. സെക്യൂരിറ്റി ഏജൻസി മറയാക്കി സ്കൂൾ വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചിയിൽനിന്ന് ഇയാൾക്ക് കഞ്ചാവ് നൽകിയ ആളെക്കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ പക്കൽനിന്ന് കഞ്ചാവ് വാങ്ങിയ മൂന്ന് യുവാക്കളെയും പിടികൂടിയിട്ടുണ്ട്. എറണാകുളം അസി. കമീഷണർ ലാൽജിക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ സെൻട്രൽ സി.െഎ അനന്തലാലി​െൻറ നിർദേശപ്രകാരം സെൻട്രൽ എസ്.െഎ ജോസഫ് സാജൻ, സുനുമോൻ, പൊലീസുകാരായ രഞ്ജിത്, ഇസഹാക്ക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതിഷേധ കൂട്ടായമ കൊച്ചി: അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്(എ.ഐ.യു.ഡബ്ല്യു.സി) ഗാർഹിക തൊഴിലാളികളുടെ നേതൃത്വത്തിൽ ഗാർഹിക ഗ്യാസ് വില അനുദിനം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​െൻറ നടപടികൾക്കെതിരെ പ്രതിഷേധകൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എക്സ്. സേവ്യർ അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, മിനി മുഹമ്മദ്, ആർ. സന്തോഷ് ജോണി പയ്യപ്പിള്ളി, സി.എ. ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story