Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യമേഖലയുടെ നഷ്​ടം: ...

ആരോഗ്യമേഖലയുടെ നഷ്​ടം: 325 കോടിയുടെ പദ്ധതി സമർപ്പിച്ചു -ആരോഗ്യമന്ത്രി

text_fields
bookmark_border
ആലപ്പുഴ: പ്രളയക്കെടുതിയിൽ ആരോഗ്യമേഖലക്കുണ്ടായ നഷ്ടം നികത്തുന്നതിന് 325.5 കോടിയുടെ പദ്ധതി കേന്ദ്രസർക്കാറിന് സമർപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രളയമേഖലയിൽ ഉൾപ്പെടുന്ന ചമ്പക്കുളം സി.എച്ച്.സി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചശേഷം കലക്ടറേറ്റിലെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് ലഭിക്കുമ്പോൾ നിലവിലുള്ള 40:60 അനുപാതം കേരളത്തിന് ഇപ്പോൾ താങ്ങാനാവില്ലെന്നും ഒറ്റത്തവണ ഗ്രാൻറായി മുഴുവൻ തുകയും അനുവദിക്കണമെന്നുമാണ് അഭ്യർഥിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ഏറ്റവും പ്രളയബാധിതമായ ജില്ലയാണ്. എലിപ്പനി മൂലം മരണപ്പെട്ടവരുടെ ചരിത്രം പരിശോധിച്ചാൽ അവർ ഗുളിക കഴിക്കാത്തവരാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആലപ്പുഴ ഇനിയും കരുതിയിരിക്കണം. ഡെങ്കിക്കുള്ള സാധ്യതയും കാണുന്നുണ്ട്. ചില ആളുകൾ വാക്‌സിനേഷനെതിരെ വ്യാജ പ്രചാരണവുമായി വരുന്നത് ആരോഗ്യ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നു. വാക്‌സിനേഷൻ എടുക്കാത്ത ആളുകളാണ് ഡിഫ്തീരിയ വന്ന് മരിക്കുന്നത്. വാക്‌സിനേഷൻ 100 ശതമാനമാക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുമ്പോഴാണ് അതിനെതിരായി ചില ഭാഗങ്ങളിൽ നീക്കമുണ്ടാകുന്നത്. ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇത്തരത്തിലുള്ള കുപ്രചാരണം നടത്തുന്നവരെ താക്കീത് ചെയ്തിട്ടുണ്ട്. അതി​െൻറ ഭാഗമായാണ് കേസെടുത്തത്. പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 268 താൽക്കാലിക ആശുപത്രികളാണ് ആരോഗ്യവകുപ്പ് തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story