Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ടൊഴിവാക്കാൻ ...

വെള്ളക്കെട്ടൊഴിവാക്കാൻ ചാൽ കീറിയത് ഗതാഗതം മുടക്കി

text_fields
bookmark_border
ചാവക്കാട്: കടൽക്ഷോഭത്തിലുണ്ടായ വെള്ളക്കെട്ടൊഴിവാക്കാൻ ചാൽ കീറിമുറിച്ച റോഡിൽ ഗതാഗതം മുടങ്ങിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. കടൽ ക്ഷോഭം രൂക്ഷമായതോടെ ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് തിരയടിച്ചു കയറി വെള്ളക്കെട്ടുയർന്ന വെളിച്ചെണ്ണപ്പടിയിലാണ് അഹമ്മദ് കുരിക്കൾ റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ചാൽ കീറിയത്. റോഡിന് കിഴക്ക് ഭാഗത്തുള്ള കാനയിലേക്ക് വെള്ളമെത്തിച്ച് പരിസരത്തെ വീടുകളെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷക്കാൻ അധികൃതരുടെ അനുമതിയോടെ പരിസരവാസികളാണ് റോഡ് വെട്ടിപ്പൊളിച്ചത്. മേഖലയിൽ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളാണ് വെള്ളക്കെട്ടിലായത്. റോഡ് പൊളിച്ച് ചാൽ കീറിയതോടെ വെള്ളം തോട്ടിലേക്ക് ഒഴുക്കിയിരുന്നു. എന്നാൽ, റോഡ് പൊളിച്ചതോടെ മുനക്കക്കടവ് അഴിമുഖം ഭാഗത്തേക്കുള്ള വാഹന ഗതാഗതം മുടങ്ങിയിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതോടെ മൂന്നു കിലോമീറ്ററോളമുള്ള മുനക്കക്കടവ് അഴിമുഖം വരേയുള്ളവർ നടന്നുവേണം ഇപ്പുറത്തെത്താൻ. അതേസമയം മറ്റു ചില റോഡുകൾ വഴി സ്വകാര്യ വാഹനങ്ങൾക്ക് കടന്നുപോകാനാവുമെങ്കിലും ബസുകൾക്ക് പോകാനാവില്ല. റോഡ് താൽക്കാലികമായെങ്കിലും നികത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിൽ കടൽക്ഷോഭം മൂലമുണ്ടാകുന്ന വെള്ളക്കെട്ടൊഴിവാക്കാൻ ശാശ്വതമായി റോഡിനടിയിലൂടെ കാന പണിയണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story