Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെവി​െൻറ കൊലക്ക്​...

കെവി​െൻറ കൊലക്ക്​ കാരണം പൊലീസി​െൻറ നിരുത്തരവാദിത്തവും ക്രിമിനലിസവും -വേട്ടുവ മഹാസഭ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരള പൊലീസിലെ ഒരു വിഭാഗത്തി​െൻറ നിരുത്തുരവാദിത്തവും നിഷ്ക്രിയത്വവും ക്രിമിനലിസവുമാണ് കെവിൻ എന്ന ചെറുപ്പക്കാര​െൻറ കൊലക്ക് കാരണമായതെന്ന് കേരള വേട്ടുവ മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. സമീപകാലത്ത് നടന്ന പല സംഭവങ്ങൾക്ക് പിന്നിലും പൊലീസി​െൻറ ഇൗ സ്വഭാവം പ്രകടമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മുടി നീട്ടി വളർത്തിയതിന് 19കാരനായ വിനായകനെ പീഡിപ്പിച്ച് കൊന്ന പാവറട്ടി പൊലീസിലെ ചിലർ ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്. വിശപ്പടക്കാൻ അൽപം ഭക്ഷ്യദാന്യം മോഷ്ടിച്ച അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നപ്പോൾ നോക്കി നിന്നത് കേരള പൊലീസിലെ ഒരു കൂട്ടരാണ്. ശ്രീജിത്തിനെ കൊന്നതും ഇക്കൂട്ടർ തന്നെ. ദലിതനായ പട്ടാളക്കാരനെ വിവാഹം ചെയ്യാൻ തീരുമാനിച്ച മകൾ ആതിരയെ അച്ഛൻ കുത്തിക്കൊന്നതും സാംസ്കാരിക പെരുമ കേട്ട കേരളത്തിലെ ജാതി ചിന്തയുടെ ഭാഗമാണ്. ജാതിയിൽ താഴ്ന്നവനായതിനാൽ കെവിൻ പൈശാചികമായി െകാലചെയ്യപ്പെട്ടപ്പോൾ ഉത്തേരന്ത്യയിലെ പീഡനങ്ങളുടെ പേരിൽ സങ്കടപ്പെടുന്ന ഇടതു-പുരോഗമന രാഷ്ട്രീയക്കാർ പ്രതിസ്ഥാനത്താെണന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ജനം നിയമം കൈയിെലടുക്കുമെന്നും യോഗം ആശങ്കപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് രവി ചെറാട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. ജയചന്ദ്രൻ, ട്രഷറർ വിശ്വനാഥൻ തച്ചുപുറത്ത്, വൈസ് പ്രസിഡൻറ് ഒ.സി. സാജൻ, സെക്രട്ടറി ടി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story