Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം സജീവമാക്കണം ^ ജില്ല ജനകീയ സമിതി

text_fields
bookmark_border
ലഹരി വിരുദ്ധ പ്രവര്‍ത്തനം സജീവമാക്കണം - ജില്ല ജനകീയ സമിതി തൃശൂർ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഊർജസ്വലമായി പ്രവര്‍ത്തിക്കാന്‍ ജില്ലതല ജനകീയ കമ്മിറ്റി എക്‌സൈസ് വകുപ്പിന് നിർദേശം നല്‍കി. മഴക്കാലം, സ്‌കൂൾ, കോളജ് പ്രവര്‍ത്തനാരംഭം എന്നിവ കണക്കിലെടുത്ത് മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുള്ള തീവ്രശ്രമം ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യ ഉപയോഗവും കഞ്ചാവ് വ്യാപനവും സജീവമായതായുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ കാണണം. സ്‌കൂളിനടുത്തുള്ള കടകള്‍ കേന്ദ്രീകരിച്ചും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും ഒഴിവുദിവസങ്ങള്‍ ഉള്‍പ്പെടെ സജീവമാകുന്ന മുറുക്കാന്‍ കടകളിലും വ്യാപകമായ തോതില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ സുലഭമാണെന്നും ഇതിനെതിരെ അധികൃതര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും യോഗം അറിയിച്ചു. സ്‌കൂള്‍, കോളജ് തലങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളിലും ആവശ്യമായ ബോധവത്കരണം വേണം. എ.ഡി.എം സി. ലതിക അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോർപറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഫ്രാന്‍സിസ് ചാലിശേരി, വിവിധ രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story