Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവർത്തകരെ...

പ്രവർത്തകരെ രാഷ്​ട്രീയം പഠിപ്പിക്കാൻ 'പൊളിറ്റിക്കൽ സ്കൂളു'മായി കോൺഗ്രസ്

text_fields
bookmark_border
തൃശൂർ: കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും രാഷ്ട്രീയം പഠിപ്പിക്കാൻ 'പൊളിറ്റിക്കൽ സ്കൂൾ' തുടങ്ങുന്നു. യോഗങ്ങളിലെ ഹാജർ, ഓഫിസിലെ ഹാജർ എന്നിങ്ങനെ പാർട്ടിക്ക് പുതുവഴികൾ കാണിച്ച തൃശൂർ ഡി.സി.സിയാണ് പൊളിറ്റിക്കൽ സ്കൂളുമായി രംഗത്തുവരുന്നത്. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപ​െൻറ ആശ‍യത്തിന് രാഹുൽ ഗാന്ധിയുടെ അംഗീകാരം ലഭിച്ചു. താഴെ തലത്തിൽ പ്രവർത്തകർക്ക് രാഷ്ട്രീയ വിശകലനം, തദ്ദേശ സ്ഥാപന പ്രതിനിധികളുടെ പ്രവർത്തന രീതി, മനുഷ്യാവകാശ കമീഷ​െൻറ പ്രവർത്തനം സംബന്ധിച്ച അറിവ്, പൊതുജനങ്ങളെ അഭിമുഖീകരിക്കൽ, പൊതുപ്രവർത്തകരുടെ നിലവാരം മെച്ചപ്പെടുത്താൻ ഗുണപരമായ ആശയം പഠിപ്പിക്കൽ എന്നിവയാണ് പൊളിറ്റിക്കൽ സ്കൂളി​െൻറ സിലബസ്. കില മുൻ ഡയറക്ടർ ഡോ. പി.പി. ബാലൻ, എഴുത്തുകാരനും മുൻ അധ്യാപകനുമായ ഡോ. പി.വി. കൃഷ്ണൻ നായർ, നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ പൊളിറ്റിക്കൽ സ്കൂളി​െൻറ ഭാഗമാവും. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൊളിറ്റിക്കൽ സ്കൂൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് പ്രതാപൻ പറഞ്ഞു. ആദ്യ ആറ് മാസം ജില്ലയിലെ 2,259 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡൻറുമാരെയും ഒാരോ ബൂത്തിലെയും രണ്ട് സജീവ പ്രവർത്തകരെയും പരിശീലിപ്പിക്കും. മണ്ഡലം പ്രസിഡൻറുമാർക്കും ഒാരോ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുത്ത അഞ്ച് കേഡർ ലീഡർമാർക്കും ഒാരോ യുവജന, മഹിള പ്രർത്തകർക്കും പരിശീലനം നൽകും. ജില്ലയിലെ ആകെ 110 മണ്ഡലമുണ്ട്. 26 ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാർ, ഒാരോ ബ്ലോക്കിലെയും 10 കേഡർ ലീഡർമാർ, രണ്ട് യുവജന, മഹിള പ്രവർത്തകർ എന്നിവരെയും പരിശീലിപ്പിക്കും. ജില്ല കോൺഗ്രസ് കമ്മിറ്റി നേതാക്കൾക്ക് ആവശ്യമെങ്കിൽ പരിശീലനം നൽകും. ആദ്യത്തെ ആറ് മാസത്തിനകം പരിശീലനം ലഭിച്ച 7,735 കേഡർ ലീഡർമാർ ബൂത്ത് മുതൽ ജില്ലതലം വരെയുണ്ടാകും. മഹിള, യൂത്ത്, കെ.എസ്.യു, െഎ.എൻ.ടി.യു.സി, എ.െഎ.സി.സി അംഗീകൃത സെല്ലുകൾ എന്നിവയുടെ മണ്ഡലം, ബ്ലോക്ക്, ജില്ല നേതാക്കൾക്ക് പരിശീലനം നൽകാൻ മാസത്തിൽ മൂന്ന് ക്ലാസുകളുണ്ടാവും. ഒാരോ മാസവും ശിൽപശാല, ക്ലാസിൽ പെങ്കടുക്കുന്നവർക്ക് ഭക്ഷണവും പഠനോപകരണവും, തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം, മറ്റു കക്ഷികളെ ആശയപരമായി പ്രതിരോധിക്കാനുള്ള പരിശീലനം, ഒാരോ ബൂത്തിലും ഒരു സോഷ്യൽ മീഡിയ കോഒാഡിനേറ്റർ, ബൃഹത്തായ റഫറൻസ് ലൈബ്രറി എന്നിങ്ങനെയാണ് സ്കൂൾ നടത്തിപ്പി​െൻറ സ്വഭാവം. കഴിഞ്ഞ ഒരു വർഷമായി പൊളിറ്റിക്കൽ സ്കൂൾ സംബന്ധിച്ച ആശയ വിനിമയവും ചർച്ചയും നടക്കുകയായിരുന്നുവെന്നും പ്രതാപൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story