Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട വിജയന്‍...

ഇരിങ്ങാലക്കുട വിജയന്‍ കൊലപാതകം: രണ്ട്​ പ്രതികള്‍ കൂടി അറസ്​റ്റില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: കനാല്‍ ബേയ്‌സില്‍ ചുണ്ടചാലില്‍വീട്ടില്‍ വിജയനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക പൊലീസ് സംഘം രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ സ്വദേശി കറത്തുപറമ്പില്‍ വീട്ടില്‍ മാന്‍ട്രു എന്നു വിളിക്കുന്ന അഭിനന്ദ് (20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അഭിനന്ദി​െൻറ പേരില്‍ മതിലകം, കാട്ടൂര്‍, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ വധശ്രമം അടക്കം നിരവധി കേസുണ്ട്. വീട് കരുവന്നൂര്‍ പുഴയുടെ തീരത്തായതിനാല്‍ പൊലീസ് പിടിക്കാന്‍ വരുമ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതി സാഗവ് കഞ്ചാവ്, മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാന കണ്ണിയാണ്. വിജയ​െൻറ മകന്‍ വിനീതിനോടുള്ള പക തീര്‍ക്കാന്‍ ഞായറാഴ്ച രാത്രി 11ന് മൂന്ന് ബൈക്കുകളിലായി എത്തിയ ഗുണ്ടാസംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിതാവ് വിജയനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തടുക്കാനെത്തിയ വിനീതി​െൻറ അമ്മ അംബികക്കും അംബികയുടെ മാതാവ് കൗസല്ല്യക്കും വെട്ടേറ്റ്് ഗുരുതര പരിക്കേറ്റിരുന്നു. വെട്ടേറ്റു മരിച്ച വിജയ​െൻറ മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച സംസ്‌കരിച്ചു. ഈ കേസിലെ അഞ്ച്പ്രതികളെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ ഏഴ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story