Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബംഗ്ലാദേശ് ഉദ്യോഗസ്ഥ...

ബംഗ്ലാദേശ് ഉദ്യോഗസ്ഥ സംഘം ചാഴൂർ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു

text_fields
bookmark_border
അന്തിക്കാട്: അധികാര വികേന്ദ്രീകരണത്തെ കുറിച്ച് അറിയാനും മനസ്സിലാക്കുന്നതിനുമായി ബാംഗ്ലാദേശ് ഉദ്യോഗസ്ഥ സംഘം ചാഴൂർ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. കഴിഞ്ഞ ദിവസം കിലയിൽ എത്തിയ സംഘം പ്രഫ. ഡോ. സണ്ണി ജോർജിനും ഫാക്കൽറ്റി അംഗം രേണുകുമാറിനുമൊപ്പമാണ് പഞ്ചായത്ത് സന്ദർശിച്ചത്. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതി കനകരാജ്, സെക്രട്ടറി എം.എഫ്. ജോസ്, അസി. സെക്രട്ടറി ടി.വി. സുനിത എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ബംഗ്ലാദേശ് തദ്ദേശസ്വയംഭരണ സെക്രട്ടറിമാരായ ഇക്രമുൽ ഹഖ്, തപൻ കുമാർ കർമാക്കർ, റിസർച് ഓഫിസർ ജഹദ് സർക്കാർ, ദേശീയ ഉപദേശകൻ അക്കരെ മുനക്കട്ട എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story