Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിജയികൾക്കും...

ഉന്നത വിജയികൾക്കും സ്കൂളുകൾക്കും അനുമോദനം

text_fields
bookmark_border
മാള: ഹോളി ഗ്രേയ്സ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാളയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കും പുരസ്കാരം നൽകി. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് എ.ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായി. ഹോളിഗ്രേയ്സ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.എ. നദീർ, ടി.എം. രാധാകൃഷ്ണൻ, സന്ധ്യാ നൈസൻ, കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ഡി. പോൾസൺ, പഞ്ചായത്തംഗം ജൂലി ബെന്നി, കാർമൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. ലിജോ, ഇ.പി. രാജീവ്, പി.കെ.എം. അഷറഫ്, അബ്ബാസ് മാള, സി.ആർ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മേഖലയിലെ 222 വിദ്യാർഥികൾക്കും 14 വിദ്യാലയങ്ങൾക്കുമാണ് ഉപഹാരം നൽകിയത്. അധ്യാപക ഒഴിവ് മാള: കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ എല്‍.പി.എസ്.എയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ മേയ് 31ന് രാവിലെ 11ന് അസൽ രേഖകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍ 0480 2779496
Show Full Article
TAGS:LOCAL NEWS 
Next Story