Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടൽമാണിക്യം ദേവസ്വം...

'കൂടൽമാണിക്യം ദേവസ്വം സ്ഥലം പാട്ടത്തിന് കൊടുക്കാനുള്ള നീക്കം എതിർക്കും'

text_fields
bookmark_border
' ഇരിങ്ങാലക്കുട: ദേവസ്വത്തി​െൻറ അധീനതയിലുള്ള കൊട്ടിലാക്കൽ പറമ്പും മണിമാളികയിരിക്കുന്നിടവും ശബരിമല ഇടത്താവളത്തിനെന്ന പേരിൽ ഇന്ധനവ്യവസായ കമ്പനികൾക്ക് പെട്രോൾ പമ്പും കെട്ടിട സമുച്ചയങ്ങളും പണിയാൻ പാട്ടവ്യവസ്ഥയിൽ നൽകാനുള്ള കൂടൽമാണിക്യം ഭരണസമിതിയുടെ നീക്കം എതിർക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ല സമിതി പ്രസിഡൻറ് എ.സി. ഗംഗാധരൻ പറഞ്ഞു. അനുബന്ധ സ്ഥലങ്ങൾ ഹിന്ദു ഐക്യവേദി നേതാക്കളോടൊപ്പം സന്ദർശിച്ച വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പും പാട്ടവ്യവസ്ഥയിൽ നൽകിയ സ്ഥലങ്ങളെല്ലാം ദേവസ്വത്തിന് നഷ്ടപ്പെട്ട ചരിത്രമാണുള്ളതെന്ന് ബന്ധപ്പെട്ടവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിലായ്ക്കൽ പറമ്പിൽ ദേവസ്വം സ്വന്തം നിലക്ക് നിർമാണ പ്രവർത്തനങ്ങൾ നടത്തി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുകയാണെങ്കിൽ വിശ്വഹിന്ദു പരിഷത്ത് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി അഭിലാഷ് കണ്ടാരംതറ, നേതാക്കളായ യു.കെ. ശിവജി, പി.ആർ. മധു, സി.ആർ. രാജൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story