Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭ ഭീതിയിൽ...

കടൽക്ഷോഭ ഭീതിയിൽ കുടിയൊഴിഞ്ഞ്​ ക​ുടുംബങ്ങൾ

text_fields
bookmark_border
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം ശക്തമായതോടെ 20ഓളം കുടുംബങ്ങൾ വീടൊഴിഞ്ഞു. തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് വെളിച്ചെണ്ണപ്പടി, മുനക്കകടവ് എന്നിവിടങ്ങളില്‍നിന്ന് പുതുവീട്ടിൽ ബക്കർ, പൊന്നാക്കാരൻ ഹുസൈൻ തുടങ്ങി വീട്ടുകാരാണ് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയത്. ഓഖി ചുഴലിക്കാറ്റിലും മറ്റുമായി നേരത്തേ കടല്‍ഭിത്തി തകർന്ന ഭാഗങ്ങളിലാണ് കടലേറ്റം ശക്തമായത്. ആനന്ദവാടി മുതല്‍ മരക്കമ്പനി വരെ ഭാഗങ്ങളിലും പുതുതായി കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. തിരയടിച്ച് വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് മുറ്റത്തും വീടിനോടും ചേര്‍ന്നും വെച്ചിരുന്ന വിവിധ സാധനങ്ങള്‍ ഒഴുകിപ്പോയി. വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ വെളിച്ചെണ്ണപ്പടിക്ക് തെക്കുവശം അഹമ്മദ് ഗുരുക്കള്‍ റോഡ് കുറുകെ പൊളിച്ച് ചാലുകീറി വെള്ളം കിഴക്കോട്ട് ഒഴുക്കിവിട്ടു. ഇതേത്തുടര്‍ന്ന് അഴിമുഖത്തേക്കും മുനക്കകടവിലേക്കുമുള്ള ഗതാഗതം നിലച്ചു. വെളിച്ചെണ്ണപ്പടിയില്‍ വന്‍തുക ചെലവാക്കി യുവാക്കള്‍ നിര്‍മിച്ച പാര്‍ക്കിലെ കളിക്കോപ്പുകള്‍ക്കും സമീപത്തെ വീടിനും കടലേറ്റത്തില്‍ കേടുപാട് സംഭവിച്ചു. തൊട്ടാപ്പ് ആനന്ദവാടിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളം തിരയോടൊപ്പം വന്ന മണലില്‍ മൂടിപ്പോയി. തിങ്കളാഴ്ച മൂസാറോഡിന് സമീപം വീടുകളിലേക്ക് തിരയടിക്കുന്നതു തടയാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിര്‍മിച്ച മണല്‍തിട്ട ഒലിച്ചുപോയി. പ്രദേശത്തെ നിരവധി കാറ്റാടി മരങ്ങളും കടപുഴകി വീണു. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. അതേസമയം ചൊവ്വാഴ്ച്ച പുലർച്ചെയുണ്ടായ കടലേറ്റം അധികം നീണ്ടുനിന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story