Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒല്ലൂർ റോഡി​െൻറ...

ഒല്ലൂർ റോഡി​െൻറ ശോച്യാവസ്ഥ; കലക്​ടര്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
ഒല്ലൂര്‍: വ്യവസായ എസ്‌റ്റേറ്റ് മുതല്‍ ക്രിസ്‌റ്റഫര്‍ നഗര്‍ വരെ വെള്ളത്തിന് െപെപ്പിടുന്നതിനായി റോഡ് കുഴിച്ച് തകര്‍ന്ന സ്ഥലം കലക്ടറും മറ്റ് ഉദ്യോഗസ്ഥരും പരിശോധിച്ചു. നാട്ടുകാരും വ്യാപാരികളുമായും സംസാരിച്ചു. മഴ തുടങ്ങിയതോടെ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും യാത്ര ദുസ്സഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ കലക്ടറെ ധരിപ്പിച്ചു. റോഡിലെ കുഴികള്‍ അടിയന്തരമായി ക്വാറി വേസ്റ്റ് ഉപയോഗിച്ച് അടക്കണമെന്ന് കലക്ടർ അധികൃതരോട് നിര്‍ദേശിച്ചു. ദീര്‍ഘദൂര ബസുകള്‍ വഴിതിരിച്ച് വിടാനും നിർദേശമുണ്ടായി. വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. അധ്യാപക ഒഴിവ് ഒല്ലൂര്‍: പുത്തൂര്‍ ഗവ. വി.എച്ച്.എസ്.എസില്‍ െഹെസ്‌കൂള്‍ വിഭാഗത്തില്‍ യു.പി.എസ്.എ, ജൂനിയര്‍ ഹിന്ദി, െഹെസ്‌കൂള്‍ കെമിസ്ട്രി എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ രണ്ടിന്. അഴുക്കുചാൽ നിർമാണം പൂർത്തീകരിച്ചില്ല: വെള്ളക്കെട്ട് ഭീഷണിയിൽ കുടുംബങ്ങൾ വാണിയമ്പാറ: ദേശീയപാത നിർമാണ കമ്പനി അഴുക്കുചാൽ നിർമാണം പൂർത്തീകരിക്കാത്തതിനാൽ വെള്ളക്കെട്ട് ഭീഷണിയിൽ വലഞ്ഞ് രണ്ട് കുടുംബങ്ങൾ. വാണിയമ്പാറ പാറോത്തിങ്കൽ ശിവൻ, കുന്നപ്പിള്ളി പോൾ എന്നിവരുടെ വീടുകളിലേക്കുള്ള വഴിയാണ് വെള്ളത്തിൽ മൂടിപ്പോയത്. നിലവിൽ ഇവരുടെ വീടുകളിലേക്ക് കയറാൻ വേറെ വഴിയില്ല. കള്ളക്കുന്ന് മലയിൽനിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുള്ള അഴുക്കുചാൽ മൂടിയതാണ് പ്രശ്നത്തിന് കാരണം. മൂന്ന് വർഷം മുമ്പാണ് മേഖലയിലെ ഏറ്റവും വലിയ അഴുക്കുചാൽ നിർമാണ കമ്പനി പൊളിച്ചത്. മൂന്ന് മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു വീട്ടുകാർക്ക് നൽകിയ ഉറപ്പ്. എന്നാൽ ഇത് ഇപ്പോഴും പാതി പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. മാധ്യമ വാർത്തയെ തുടർന്ന് ക്വാറിച്ചെളിയിട്ട് താൽകാലികമായി പ്രശ്നം പരിഹരിച്ച് തടിയൂരി. മഴ തീരുന്ന സമയത്ത് അഴുക്കുചാൽ പൂർത്തീകരിക്കാമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു നൽകിയവരാണ് ഈ കുടുംബങ്ങൾ. മഴ കനക്കുന്നതോടെ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാകും. കരാർ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ശിവൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story