Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശമംഗലം കുടുംബാരോഗ്യ...

ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തോട് സർക്കാർ അവഗണന: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക, അഞ്ച് മണി വരെ ആശുപത്രി പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ മുതൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കൂട്ടധർണ നടത്തുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. പ്രേമൻ അറിയിച്ചു. ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ അഭാവമാണ് മുഖ്യപ്രശ്നം. ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ അഭാവമാണ് മുഖ്യപ്രശ്നം. ഏക ഡോക്ടർ രാവിലെ ജോലിക്കെത്തിയാൽ രണ്ട് മണിയോടെ സ്ഥലം വിടും. പ്രതിദിനം ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണ്. കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം മറ്റ് ആശുപത്രികളിലെത്താനെന്നത് ദുരിതം വർധിപ്പിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story