Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം ശക്തം

കടൽക്ഷോഭം ശക്തം

text_fields
bookmark_border
ചാവക്കാട്: നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പതിലേറെ വീട്ടുകാർ ഭീഷണിയിലാണ്. കടപ്പുറം പഞ്ചായത്തില്‍ ബ്ലാങ്ങാട് മുതല്‍ മുനക്കക്കടവ് അഴിമുഖംവരേയുള്ള ഭാഗങ്ങളിലാണ് കടൽക്ഷോഭം ശക്തിയാര്‍ജിച്ചത്. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച കടല്‍ക്ഷോഭം തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് കൂടുതല്‍ രൂക്ഷമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിട്ടുള്ളത്. കടപ്പുറം പഞ്ചായത്തിലെ ആനന്ദവാടി മുതല്‍ മരക്കമ്പനിവരേയുള്ള ഭാഗങ്ങളിൽ കടല്‍ ഭിത്തി തകർന്നു. മേഖലയിലെ പൊറ്റയിൽ ബാബു, പൊന്തുവീട്ടിൽ കബീർ, പുളിക്കൽ അബു, മന്ദലാംകുന്ന് കലാം, പടമാട്ടുമ്മൽ സത്യൻ, തൊട്ടാപ്പിൽ പാത്തു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. വെളിച്ചെണ്ണപ്പടി, മൂസാ റോഡ് ഭാഗങ്ങളിലും തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്നാണ് വെള്ളം ഒഴുകിയെത്തിയത്. അറക്കല്‍ മുഹമ്മദാലി, ചാലില്‍ മുഹമ്മദ് മോന്‍, ആനാംകടവില്‍ ഹുസൈന്‍, പൊന്നാക്കാരന്‍ റാഫി, ചിന്നക്കല്‍ ബക്കര്‍, ആനാംകടവില്‍ കുഞ്ഞിമോന്‍, ആനാംകടവിൽ ബീപാത്തുമോൾ, വല്ലങ്കി ബുഷറ, പണ്ടാരി ബീരുമ്മ, അമ്പലത്തുവീട്ടിൽ ഹുസൈൻ, രായംമരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ചേരിക്കല്‍ സഫിയ, ചിന്നക്കല്‍ റംല, പാറപ്പുറത്ത് മുഹമ്മദ് എന്നിവരുടെ വീടുകൾ ഭീഷണിയിലാണ്. അണ്ടത്തോട്: പെരിയമ്പലം, തങ്ങൾപ്പടി മേഖല മുതൽ ജില്ലയുടെ വടക്കൻ മേഖലയിൽ നാല് ദിവസമായി തുടരുന്ന കടൽക്ഷോഭം രൂക്ഷമായി. കാപ്പിരിക്കാട് ബീച്ചില്‍ പല വീടുകളും തകർന്നു. മത്സ്യത്തൊഴിലാളികളായ മേപ്പുറത്ത് ഹംസ, കറുത്താരന്‍ ജുബൈരിയ, ഉമൈബ, മേപ്പുറത്ത് മൊയ്തുമോന്‍, ഫാത്തിമ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കാറായ നിലയിലാണ്. പ്രദേശത്ത് നൂറുകണക്കിന് തെങ്ങുകള്‍ കടപുഴകി.
Show Full Article
TAGS:LOCAL NEWS 
Next Story