Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമതിയില്ലാതെ വിളക്ക് ...

അനുമതിയില്ലാതെ വിളക്ക് സ്ഥാപിക്കൽ കൊരട്ടി ​െറയില്‍വേ മേൽപാലത്തിന് മുകളിലെ വിളക്കുകള്‍ ഉടന്‍ അഴിച്ചു മാറ്റും

text_fields
bookmark_border
ചാലക്കുടി: കൊരട്ടി െറയില്‍വേ മേല്‍പാലത്തി​െൻറ കൈവരികളില്‍ ആര്‍.ബി.ഡി.സിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച വിളക്കുകള്‍ മുഴുവൻ ഉടന്‍ അഴിച്ചു മാറ്റും. കൈവരികളില്‍ ഇരുവശത്തുമായി 102 വിളക്കുകളാണ് കൊരട്ടി പഞ്ചായത്തി​െൻറ അനുമതിയോടെ സ്വകാര്യ പരസ്യ ഏജന്‍സി സ്ഥാപിച്ചത്. എന്നാൽ ഇതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷൻ( ആര്‍.ബി.ഡി.സി) യുടെ അനുമതിയുണ്ടായിരുന്നില്ല. ഇക്കാരണത്താൽ 50 വിളക്കുകൾ പൊലീസ് അഴിച്ചു മാറ്റുകയായിരുന്നു. ഇതോടെ പഞ്ചായത്തിലെ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് തല്‍ക്കാലം പിന്‍മാറുകയായിരുന്നു. മഴ കാരണമാണ് ബോര്‍ഡുകള്‍ മുഴുവനും കഴിഞ്ഞ ദിവസം നീക്കം ചെയ്യാത്തതെന്നും എന്തായാലും ബാക്കിയുള്ളവ അടുത്ത ദിവസം തന്നെ മാറ്റുമെന്നും കൊരട്ടി എസ്.ഐ സുബീഷ് മോന്‍ മാധ്യമത്തോട് പറഞ്ഞു. കാടുകുറ്റി, വെസ്്റ്റ് കൊരട്ടി, അന്നമനട, മാള ഭാഗത്തേക്ക് നിരവധി യാത്രക്കാരാണ് ഇതുവഴി പോകുന്നത്. വിളക്കുകള്‍ ഇല്ലാത്തതു കാരണം രാത്രി ഇവിടം ഇരുട്ടിലാണ്. ബി.ഡി. ദേവസി എം.എല്‍.എയുടെ ഫണ്ടില്‍നിന്നും തുക ചെലവഴിച്ച് പാലത്തി​െൻറ ഒരു വശത്ത് സോളാര്‍ ലൈറ്റുകള്‍ പിന്നീട് സ്ഥാപിച്ചു. പിന്നീടാണ് കൊരട്ടി പഞ്ചായത്ത് ഇവിടെ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. വഴിവിളക്ക് സ്ഥാപിക്കണമെങ്കില്‍ ആദ്യം ആര്‍.ബി.ഡി.സിയോട് അനുമതി വാങ്ങേണ്ടിയിരുന്നു. ഇതില്ലാതെയാണ് പരസ്യ ഏജൻസിയുമായി പഞ്ചായത്ത് കരാറിൽ ഏർപ്പെട്ടത്. കൂടുതല്‍ ആലോചിക്കാതെ ഇത് സ്ഥാപിക്കാന്‍ 20 വര്‍ഷത്തേക്ക് ഏജന്‍സിക്ക് പഞ്ചായത്ത് അനുമതി നല്‍കുകയായിരുന്നു. പാലത്തി​െൻറ അധികാരം ആര്‍.ബി.ഡി.സിക്കാണെന്നതിനാല്‍ കൊരട്ടി പഞ്ചായത്ത് ഇന്നസ​െൻറ് എം.പി വഴിക്ക് അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ബോര്‍ഡുകള്‍ ബലമായി നീക്കിയത്. പൊലീസ് നടപടി നിര്‍ഭാഗ്യകരമായെന്നും നാട്ടുകാര്‍ക്ക് വെളിച്ചം നല്‍കുകയെന്നതിനപ്പുറം ലക്ഷ്യങ്ങളൊന്നും പഞ്ചായത്തിനുണ്ടായിരുന്നില്ലെന്നും പ്രസിഡൻറ് കുമാരി ബാലന്‍ മാധ്യമത്തോട് പറഞ്ഞു. ഏജന്‍സിക്കാര്‍ ഇേത തുടര്‍ന്ന് അനുമതിക്കായി ആര്‍.ബി.ഡി.സി.യില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story