Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണ്ടകളുടെ അഴിഞ്ഞാട്ടം ...

ഗുണ്ടകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം -സി.പി.ഐ

text_fields
bookmark_border
ഇരിങ്ങാലക്കുട: വര്‍ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടം ഇരിങ്ങാലക്കുടക്ക് അപമാനമായി മാറിയെന്നും സമാധാനജീവിതം ഉറപ്പുവരുത്താന്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.പി.െഎ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. മാസങ്ങളുടെ ഇടവേളയില്‍ രണ്ട് കൊലപാതകങ്ങള്‍ ഇരിങ്ങാലക്കുടയിൽ നടന്നു. ഭവനഭേദനങ്ങള്‍ നിത്യസംഭവമെന്നവണ്ണം വര്‍ധിക്കുന്നു. രാപ്പകലില്ലാതെയാണ് ക്രിമിനലുകള്‍ വിലസുന്നത്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണം. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒരുവിധ രാഷ്ട്രീയ സഹായവും ഉണ്ടാകരുതെന്നും മണി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story