Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം: മണൽചാക്കുകൾ ...

കടൽക്ഷോഭം: മണൽചാക്കുകൾ നിരത്തണമെന്ന് ആവശ്യം

text_fields
bookmark_border
വാടാനപ്പള്ളി: കടൽക്ഷോഭ ഭീഷണി നേരിടുന്ന ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, ഏത്തായ് ബീച്ചുകളിൽ കരയിലേക്ക് വെള്ളം അടിച്ച് കയറുന്നത് തടയാൻ ചാക്കുകളിൽ മണൽ നിറച്ച് അടിയന്തര പ്രതിരോധം തീർക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും കടൽക്ഷോഭ പ്രദേശം സന്ദർശിച്ച യു.ഡി.എഫ് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചതു മുതൽ പ്രദേശവാസികൾ ഈ ആവശ്യമുന്നയിച്ച് അധികാരികളെ സമീപിച്ചിരുന്നു. ആവശ്യത്തോട് നിസംഗത കാണിച്ച നടപടി പ്രതിഷേധാർഹമാണെന്നും കടൽക്ഷോഭ സമയങ്ങളിൽ സ്ഥലം സന്ദർശിക്കുന്ന ജനപ്രതിനിധികൾ വാഗ്ദാനങ്ങൾ നൽകി പോകുകയല്ലാതെ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കാത്തത് പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ ആരോപിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇർഷാദ് ചേറ്റുവ, ഒ.കെ. പ്രൈസൺ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി.എ. ഗോപാലകൃഷ്ണൻ, യു.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീരപ്രദേശം സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story