Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുതുവറയിൽ വാഹനാപകടം;...

മുതുവറയിൽ വാഹനാപകടം; 30 പേർക്ക് പരിക്ക്

text_fields
bookmark_border
മുതുവറ: മുതുവറയിൽ രണ്ടുതവണയുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്ക്. മുതുവറ വിലങ്ങൻ സ്റ്റോപ്പിന് സമീപം മാനവ സേവ ആശുപത്രിക്കു മുൻവശത്ത് രണ്ട് വശങ്ങളിലായാണ് രണ്ട് തവണ അപകടമുണ്ടായത്. ഒന്നിനു പുറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഒമ്പതിനായിരുന്നു ആദ്യ അപകടം. തൃശൂരിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസി​െൻറ മുന്നിൽ കാർ പെട്ടതിനാൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളിലുമായുണ്ടായിരുന്ന മുപ്പതോളം പേർക്കാണ് പരിക്കറ്റത്. ഇതിൽ സാരമായി പരിക്കേറ്റ അരണാട്ടുകര തേറാട്ടിൽ ജോർജ് (50) അമല ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. പത്തോടെയായിരുന്നു രണ്ടാമത്തെ അപകടം. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഹനങ്ങളാണ് നിരയായി ഇടിച്ചത്. മുന്നിൽ പോയിരുന്ന ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് വീണത് രക്ഷിക്കാനായി പിറകിലുണ്ടായിരുന്ന കാർ ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ ബൈക്ക് യാത്രികൻ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയിടിച്ച് കാറി​െൻറ പിറക് വശം പൂർണമായും തകർന്നു. അപകടങ്ങളെത്തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പിന്നീട് പേരാമംഗലം പൊലീസ് എത്തി ആദ്യം ഒറ്റവരിയായി ക്രമീകരിച്ചും, പിന്നീട് വാഹനങ്ങൾ മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story