Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ പൊലീസ്...

ഗുരുവായൂർ പൊലീസ് സ്​റ്റേഷൻ അരിയന്നൂരിലേക്ക് മാറ്റാൻ നീക്കം

text_fields
bookmark_border
ഗുരുവായൂർ: കണ്ടാണശേരിയിൽ പ്രവർത്തിക്കുന്ന . നേരത്തെ ഗുരുവായൂർ നഗരത്തിലായിരുന്ന സ്റ്റേഷൻ വീണ്ടും കൂടുതൽ അകലേക്ക് മാറ്റുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കണ്ടാണശേരിയിലെ കെട്ടിട ഉടമയുടെ ആവശ്യപ്രകാരമാണ് മാറ്റുന്നത്. അരിയന്നൂർ ഭാഗത്ത് സ്റ്റേഷനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷൻ ഗുരുവായൂരിൽ നിന്ന് കൂടുതൽ അകലേക്ക് മാറ്റരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഗുരുവായൂർ നഗരസഭ മേഖലയിലേക്ക് സ്റ്റേഷൻ തിരിച്ചുകൊണ്ടുവരണമെന്നാണ് ആവശ്യം. പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ മേഖലയടക്കം ഉൾപ്പെടുന്ന അതിർത്തിയാണ് ഗുരുവായൂർ സ്റ്റേഷേൻറത്. സ്റ്റേഷൻ കണ്ടാണശേരിയിലേക്ക് മാറിയത് മുതൽ ഈ മേഖലയിലേക്ക് എത്തിപ്പെടാൻ പൊലീസിന് പ്രയാസമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് കുന്നംകുളം സ്റ്റേഷ​െൻറ അതിർത്തിയോട് ചേർന്ന പ്രദേശത്തേക്ക് ഗുരുവായൂർ സ്റ്റേഷൻ മാറ്റാൻ നീക്കം നടത്തുന്നത്. കണ്ടാണശേരിയിലേക്ക് സ്റ്റേഷൻ മാറ്റിയതിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എക്ക് എതിർപ്പുണ്ടായിരുന്നു. മാറ്റം നടപ്പാക്കുകയാണെങ്കിൽ സ്റ്റേഷൻ പരിധികൾ പുനർവിഭജിക്കണമെന്ന് ടെമ്പിൾ സ്റ്റേഷ​െൻറ ഉദ്ഘാടന യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ക്ഷേത്ര പരിസരം മാത്രം ഉൾപ്പെടുത്തി ടെമ്പിൾ സ്റ്റേഷൻ രൂപവത്കരിക്കുകയും ഗുരുവായൂർ നഗര ഹൃദയത്തിലെ സ്റ്റേഷൻ കണ്ടാണശേരിയിലേക്ക് മാറ്റുകയും ചെയ്യുകയാണുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story