Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമക​​െന...

മക​​െന അന്വേഷിച്ചെത്തിയ ഗുണ്ടകൾ അച്ഛനെ വെട്ടിക്കൊന്നു; വെ​േട്ടറ്റ അമ്മ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: മകനോടുള്ള പക തീര്‍ക്കാന്‍ എത്തിയ ഗുണ്ടാസംഘം പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച അമ്മക്കും അവരുടെ അമ്മക്കും ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട കനാല്‍ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയനാണ് (59) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 ഒാടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരു പതിനാറ്കാരനടക്കം അഞ്ച് പേരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലത്തറ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജുൻ (18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം ദിലീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡ് കമ്പനിയിലെ പ്ലാൻറ് അറ്റൻറൻറായ വിജയന്‍ രണ്ടാം ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്നു. രാത്രി 11ഒാടെ വിജയ​െൻറ മകൻ വിനീതിനെ അന്വേഷിച്ച് മൂന്ന് ബൈക്കുകളിൽ എത്തിയ ഒമ്പത് പേരാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ വിജയ​െൻറ ബന്ധു ഉണ്ടായിരുന്നതുകൊണ്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് വന്നവരെ അകത്തേക്ക് കയറ്റി. അകത്തുകയറിയ ഉടൻ അവര്‍ വിനീത് എവിടെയെന്ന് ചോദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അവരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോഴാണ് കൈയിലുണ്ടായിരുന്ന മാരകായുധങ്ങള്‍കൊണ്ട് വിജയനെ വെട്ടി വീഴ്ത്തിയത്. തടുക്കാന്‍ ചെന്ന ഭാര്യ അംബികക്കും (52), അവരുടെ മാതാവ് കൗസല്ല്യക്കും വെട്ടേറ്റു. മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വിനീതും അലര്‍ച്ചയും ശബ്ദവും കേട്ട് അയല്‍വാസികളും ഉണര്‍ന്നുവരുേമ്പാേഴക്കും ഗുണ്ടകൾ സ്ഥലംവിട്ടു. ഗുരുതര പരിക്കേറ്റ വിജയനെ സമീപവാസികൾ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ മരിച്ചു. കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് വിജയ​െൻറ ശരീരത്തിൽനിന്ന് രക്തം വാര്‍ന്നുപോയിരുന്നു. ഭർത്താവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച അംബികയുടെ ഒരു കൈ മാരക വെേട്ടറ്റ നിലയിലും മറുകൈ അടിച്ചൊടിക്കപ്പെട്ട നിലയിലുമാണ്. ഇവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. ഇൗ ബഹളത്തിലേക്ക് ചെന്ന് ചാടിയ കൗസല്യയുടെ ഒരു കൈ ആക്രമികൾ തല്ലിയൊടിച്ചു. സംഭവം അറിഞ്ഞ ഉടൻ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വിജയ​െൻറ മൃതദേഹം പോസ്റ്റുേമാർട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. മക്കൾ: വിനു, അനീഷ്, വിനീത്. മരുമകൾ: അനു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസരെത്ത ഒരു പെട്ടിക്കടക്കടുത്ത് വെച്ച് ആക്രമികളിൽപെട്ടവർ വെറ്റില മുറുക്കുേമ്പാൾ വിനീതി​െൻറ ദേഹത്ത് ചുണ്ണാമ്പ് തെറിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവേത്ര. ഇവർ തമ്മിൽ പോര്‍വിളിയും ഭീഷണിയും ഉണ്ടായി. ഇതിന് പകരം ചോദിക്കാൻ ചെന്നവരാണ് വിജയനെ കൊലപ്പെടുത്തിയത്. ഇരിങ്ങാലക്കുട സി.െഎ എം.കെ. സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കന്‍, മുഹമ്മദ് റാഫി, എ.എസ്.ഐമാരായ സി.കെ. സുരേഷ് കുമാര്‍, പി.സി. സുനില്‍, കെ.സി. ബാബു, സീനിയർ സി.പി.ഒമാരായ ജയകൃഷ്ണന്‍, പ്രദീപ്, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്, സി.പി.ഒമാരായ ലിജു ഇയ്യാനി, സൂരജ് ദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story