Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെയിൽവേ സ്​റ്റേഷനിൽ...

റെയിൽവേ സ്​റ്റേഷനിൽ പുലിക്കൂട്ടമിറങ്ങി

text_fields
bookmark_border
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഇറങ്ങിയ പുലികളെ കണ്ട് യാത്രക്കാർ അത്ഭുതപ്പെട്ടു...ആകാംക്ഷയും കൗതുകവുമായി. പിന്നെ അരികിലെത്തി കൈ കൊടുക്കാനും സെൽഫിയെടുക്കാനും മത്സരമായി. ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലായി. റെയില്‍വേ ബോധവത്കരണത്തി​െൻറ ഭാഗമായിട്ടായിരുന്നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലികളിറങ്ങിയത്. റെയില്‍വേ സ്റ്റേഷനുകളിലും ട്രയിനിലുമെല്ലാം സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇത് കാര്യമാക്കാതെ നിയമം ലംഘിക്കുന്ന സാഹചര്യത്തിലാണ് തൃശൂരി​െൻറ തനത് കലാരൂപമായ പുലിക്കളി നടത്തി യാത്രക്കാരെ ബോധവത്കരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പുലിക്കളിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അയ്യന്തോള്‍ ദേശമാണ് വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ, ആര്‍.പി.എഫ്, ചൈല്‍ഡ് ലൈൻ എന്നിവയുടെ സഹകരണത്തോടെ പുലിക്കളിയുമായെത്തിയത്. പുലികള്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള നോട്ടീസുകളും കാര്‍ഡുകളും വിതരണം ചെയ്തു. പാളം അലക്ഷ്യമായി മുറിച്ചു കടക്കുന്നവരെ ശാസിച്ചു. വരയന്‍പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി ആറ് പുലികളാണ് ബോധവ്കരണത്തിൽ ഉണ്ടായിരുന്നത്. ആദ്യമായി തൃശൂരി​െൻറ സ്വന്തം പുലിക്കളി നേരിട്ടുകാണാനായ സന്തോഷത്തിലായിരുന്നു പലരും.
Show Full Article
TAGS:LOCAL NEWS 
Next Story