Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേറൂർ റോഡ്​:...

ചേറൂർ റോഡ്​: മരാമത്ത്​ വകുപ്പിന്​ വാട്ടർ അതോറിറ്റി കൊടുത്തത്​ ഒന്നൊന്നര പണി

text_fields
bookmark_border
തൃശൂർ: രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കി കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പിന് ഉറപ്പ് നൽകി വാട്ടർ അതോറിറ്റി ആരംഭിച്ച ചേറൂർ സംഭരണിയിൽ നിന്നും ആകാശവാണി വരെയുള്ള പൈപ്പിടൽ രണ്ട് മാസം കഴിഞ്ഞിട്ടും കഴിഞ്ഞില്ല. അതോടെ ദേശീയ ഗെയിംസി​െൻറ ഭാഗമായി മൂന്ന് വർഷംമുമ്പ് തീരുമാനിച്ച ചേറൂർ റോഡി​െൻറ മെക്കാഡം ടാറിങ് പണിക്ക് മഴ വില്ലനായി. മൂന്ന് കോടിയുടെ മെക്കാഡം ടാറിങ് മൂന്ന് വർഷംമുമ്പ് തീരുമാനിച്ചതാണെങ്കിലും ടെൻഡർ വിളിക്കാൻ സർക്കാറിൽനിന്നും അനുമതി വാങ്ങുന്നത് വൈകി. അനുമതി വാങ്ങി മരാമത്ത് വകുപ്പ് ടെൻഡർ വിളിച്ച് മെക്കാഡം ടാറിങ്ങി​െൻറ ആദ്യഘട്ടമായ അഞ്ച് സെ.മീ കനത്തിൽ ബിറ്റ്മിനസ് മെക്കാഡം പൂർത്തിയാക്കിയപ്പോഴാണ് അമൃതം പദ്ധതിയിൽപ്പെടുത്തി ചേറൂർ ജലസംഭരണിയിൽനിന്നും കോലഴി ഭാഗത്തേക്കുള്ള 300 എം.എം 150 എം.എം പൈപ്പ് ലൈൻ ഇടണമെന്ന നിർദേശം വന്നത്. വെറും രണ്ടാഴ്ചക്കകം പൈപ്പ് ഇടുന്ന പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് കൊടുത്തപ്പോൾ മരാമത്ത് വകുപ്പ് അവർ തുടങ്ങിവെച്ച മെക്കാഡം പണി നിർത്തി വെച്ച് റോഡ് പൈപ്പ് ഇടാൻ വാട്ടർ അതോറിറ്റിക്ക് കൈമാറി. അവരുടെ ഉറപ്പ് വിശ്വസിച്ച മരാമത്ത് വകുപ്പ് ഇപ്പോൾ കുഴിയിൽ ചാടിയിരിക്കുകയാണ്. രണ്ട് മാസമായിട്ടും പൈപ്പിടൽ കഴിഞ്ഞിട്ടില്ല. കാലവർഷം കനക്കുകയും ചെയ്തു. ഇൗ അവസ്ഥയിൽ റോഡ് കൈമാറിക്കിട്ടിയാൽ തന്നെ ചളിക്കളത്തിൽ ഒന്നും ചെയ്യാനാവില്ല. ഇനി മൂന്ന് സ​െൻറീമീറ്റർ കനത്തിൽ ബിറ്റ്മിൻ കോൺക്രീറ്റിങ്ങ് നടത്തണം. കാന നിർമാണം പൂർത്തിയാക്കണം. മഴയത്ത് ബിറ്റ്മിൻ കോൺക്രീറ്റിങ്ങ് നടത്തിയിട്ട് പ്രയോജനമില്ല. കാലവർഷത്തി​െൻറ മുന്നറിയിപ്പ് രണ്ട് തവണ നൽകിയിട്ടും വാട്ടർ അതോറിറ്റി ഗൗരവത്തിലെടുക്കാതിരുന്നതാണ് കുഴപ്പത്തിന് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് ആരോപിക്കുന്നു. മഴ കനത്തതോടെ പണി പൂർത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് പൊതുമരാമത്ത് വകുപ്പ്. എന്നാൽതന്നെ റോഡി​െൻറ ഗുണനിലവാരം എന്താകുമെന്നത് മറ്റൊരു പ്രശ്നം.
Show Full Article
TAGS:LOCAL NEWS 
Next Story