Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതമ്പാൻ കടവിൽ കടൽക്ഷോഭം ...

തമ്പാൻ കടവിൽ കടൽക്ഷോഭം രൂക്ഷം

text_fields
bookmark_border
വാടാനപ്പള്ളി: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. നിരവധി തെങ്ങുകൾ കടപുഴകി. സ്വകാര്യ കെട്ടിടവും ഭീഷണിയിൽ. ഞായറാഴ്ച വൈകിട്ടാണ് കടൽ ഇരമ്പിയെത്തിയത്. കര തുരന്നാണ് തിരയടിച്ച് കയറുന്നത്. ഇനിയും നിരവധി തെങ്ങുകൾ വീഴാവുന്ന അവസ്ഥയാണ്. കെട്ടിടത്തിന് സമീപം കരിങ്കല്ല് അടിച്ചെങ്കിലും കെട്ടിടത്തിന് ഭീഷണിയാണ്. ഈ മേഖലയിൽ കടൽഭിത്തിയില്ല. കാലവർഷമായാൽ ഇനിയും കടൽക്ഷോഭം ശക്തമാകാൻ ഇടയുണ്ട്. ഇത് വീടുകൾക്കും സീ വാൾ റോഡിനും ഭീഷണി സൃഷ്ടിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story