Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരിയില്‍നിന്ന് കഞ്ചാവും, വലിക്കാനുപയോഗിക്കുന്ന ഉപകരണവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോരഞ്ചേരി നഗറിലെ മേപ്പുറത്ത് വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് (19) ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദും സംഘവും പിടികൂടിയത്. ഉപകരണവും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളുടെ സഹോദരനും കഞ്ചാവ് കേസിലെപ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവൻറിവ് ഓഫിസര്‍മാരായ പി.ആര്‍. അനുകുമാര്‍, ടി.എ. ഷഫീക്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.എം. സ്മിബിന്‍, കെ.എ. ബാബു, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ആര്‍.ഡി.ഒ ഓഫിസ് പൂര്‍ത്തിയാക്കിയത് മാതൃക -ജോയൻറ് കൗണ്‍സില്‍ ഇരിങ്ങാലക്കുട: ആസ്ഥാനമാക്കി റവന്യു ഡിവിഷന്‍ രൂപവത്കരിക്കാൻ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ജോയൻറ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല കമ്മിറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷന്‍ ആസ്ഥാനം ഇരിങ്ങാലക്കുടയായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. മുഴുവന്‍ ജീവനക്കാരേയും നിയമിച്ചാണ് റവന്യു ഡിവിഷന്‍ ഓഫിസ് പ്രവര്‍ത്തന ക്ഷമമാകുന്നത്‌. മറ്റ് ഓഫിസുകളില്‍ നിന്നും ജീവനക്കാരെ ജോലിക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ച് ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്ന മുന്‍കാലരീതികള്‍ പിന്തുടരാത്തത് അഭിനന്ദനാര്‍ഹമാണെന്ന് റവന്യു ഡിപ്പാര്‍ട്ട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ (കെ.ആര്‍.ഡി.എസ്.എ) അഭിപ്രായപ്പെട്ടു. മുന്‍ സര്‍ക്കാറി​െൻറ കാലത്ത് ജില്ലയില്‍ ഓഫിസ് കെട്ടിടം മാത്രം അനുവദിച്ച മുപ്ലിയം പോലുള്ള വില്ലേജ് ഓഫിസുകളില്‍ തസ്തിക അനുവദിക്കുന്നതിനായി റവന്യുമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ജില്ലയിലെ കല്ലൂര്‍- തൃക്കൂര്‍, പേരാമ്പ്ര- പോട്ട -ചാലക്കുടി പോലുള്ള ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയ തസ്തികകളോടെ പുതിയ ഓഫിസ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story