Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡിസംബറോടെ പാല്‍...

ഡിസംബറോടെ പാല്‍ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തമാകും- മന്തി കെ. രാജു

text_fields
bookmark_border
ഇരിങ്ങാലക്കുട: കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറയുമ്പോളും പാല്‍ ഉൽപാദന മേഖലയില്‍ മുന്നേറ്റമുണ്ടെന്നും വര്‍ഷാവസാനത്തോടെ സംസ്ഥാനം പാല്‍ ഉൽപാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്നും മന്തി കെ. രാജു. കേരള ഫീഡ്‌സ് എംപ്ലോയിസ് യൂനിയന്‍ എ.ഐ.ടി.യു.സി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ഫീഡ്‌സ് യു.ഡി.എഫ് ഭരണകാലത്ത് 53 കോടി രൂപ നഷ്ടത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തന ഫലമായി സ്ഥാപനത്തെ ലാഭത്തിലേക്ക് ഉയര്‍ത്താൻ കഴിഞ്ഞു. കേരളത്തിന് ആവശ്യമായ മുഴുവന്‍ കാലിത്തീറ്റയും കേരള ഫീഡ്‌സില്‍ ഉൽപാദിപ്പിക്കുന്നതിനു തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. യൂനിയന്‍ പ്രസിഡൻറ് എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ടി.എസ്. ബാബു രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കേരള ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സുരേഷ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാര്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, എന്‍.ഡി. സുധാകരന്‍, കെ.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story