Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയോരത്ത് തൈ...

ദേശീയപാതയോരത്ത് തൈ നട്ടു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: കേരള സമൃദ്ധി 'മധുര പതിനേഴ്' പദ്ധതി പ്രകാരം ദേശീയ പാതയോരത്ത് ഫലവ്യക്ഷ തൈകൾ നട്ടു. പാലപ്പെട്ടി മുതൽ കയ്പമംഗലം കൊപ്രക്കളം വരെയുള്ള ഭാഗങ്ങളിലാണ് തൈകൾ നട്ടത്. പാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പി.എൻ. സുചിന്ദ് അധ്യക്ഷത വഹിച്ചു. മനോജ് കല്ലുങ്ങൽ പദ്ധതി വിശദീകരിച്ചു. ജ്യോതിബാസ് തേവർക്കാട്ടിൽ, റഷീദ് തൊപ്പിയിൽ, പി.ഡി. ലോഹിതാക്ഷൻ, ഹിലാൽ കുറുപ്പത്ത്, കെ.എസ്. ഷാജു, മോഹനൻ കൊടുക്കൽ എന്നിവർ സംസാരിച്ചു കാറ്റിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക് കയ്പമംഗലം: കനത്ത കാറ്റിൽ കയ്പമംഗലം ബീച്ചിൽ മത്സ്യത്തൊഴിലാളിയുടെ വീട് തകർന്നു. വഞ്ചിപ്പുര ബീച്ച് തെക്ക് തെക്കിനിയേടത്ത് ഓമന‍​െൻറ ഓട് മേഞ്ഞ വീടാണ് കാറ്റിൽ പൂർണമായും തകർന്നത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഓമനൻ വീട്ടിനകത്ത് ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട് തകർന്ന് വീണത്. ഓടും, ഫാനും ദേഹത്ത് വീണ് ഓമന‍​െൻറ കാലിനും തോളിനും പരിക്കേറ്റിട്ടുണ്ട്. വീടിനകത്തെ ടി.വി യും, ഫ്രിഡ്ജും, ഫാനും ഉൾപ്പെടെയുള്ള വീട്ടുപകരണകൾ തകർന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story