Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടത്തുകൂലി...

കടത്തുകൂലി വർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
അഴീക്കോട്: അന്യായമായി വർധിപ്പിച്ച അഴീക്കോട് - മുനമ്പം ജങ്കാർ യാത്രക്കൂലി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി ജങ്കാർ ജെട്ടിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. എറിയാട് ലോക്കൽ സെക്രട്ടറി സി.എസ്. അജീഷ് അധ്യക്ഷത വഹിച്ചു. പുത്തൻപള്ളി സ​െൻററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് ടി.കെ. ഷിജീഷ് ഷിഹാബ്, ഷൈനി പ്രസീന റാഫി, യു.എ. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. അരുൺജിത്ത് കാനപ്പിള്ളി, സി.കെ. ശ്രീരാജ്, സി.എ. ആഷിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story